Hebrews 12:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[18,19] ജ്വലിക്കുന്ന അഗ്നി, കൂരിരുട്ട്, മേഘപടലം, കൊടുങ്കാറ്റ്, കാഹളധ്വനി, വാക്കുകളുടെ ശബ്ദം ഇവയൊക്കെയുള്ള സ്ഥലത്തേക്കല്ല നിങ്ങള്‍ വന്നിരിക്കുന്നത്. ആ ശബ്ദം കേട്ടവര്‍ അതിനികേള്‍ക്കാനിടയാകരുതേ എന്നപേക്ഷിച്ചു.
Malayalam (ERV) WBTC Bible
നിങ്ങള്‍ ഒരു പുതിയ സ്ഥലത്തേക്കാണു വന്നത്. യിസ്രായേല്യര്‍ വന്ന പര്‍വ്വതം പോലെയല്ല ഇത്. യഥാര്‍ത്ഥത്തില്‍ അഗ്നി ജ്വലിക്കുന്ന ഒരു പര്‍വ്വതത്തിലേക്കല്ല നിങ്ങള്‍ വന്നത്. അന്ധകാരവും ഇരുണ്ട മേഘവും കൊടുങ്കാറ്റും നിറഞ്ഞ ഒരു ദേശത്തേക്കല്ല നിങ്ങള്‍ വന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്ഥൂലമായതും തീ കത്തുന്നതുമായ പർവ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവെക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നതു.
Malayalam 1992 MBSI
ആ ശബ്ദം കേട്ടവര്‍ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്പർശിക്കാവുന്നതും തീ കത്തുന്നതുമായ പർവ്വതത്തിനും മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്ഥൂലമായതും തീ കത്തുന്നതുമായ പര്‍വതത്തിനും, മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവയ്ക്കും അടുക്കല്‍ അല്ലല്ലോ നിങ്ങള്‍ വന്നിരിക്കുന്നത്.
Malayalam Bible POC-ML 2013
സ്‌പര്‍ശിക്കാവുന്ന വസ്‌തുവിനെയോ എരിയുന്ന അഗ്‌നിയെയോ അന്‌ധകാരത്തെയോ കാര്‍മേഘത്തെയോ ചുഴലിക്കാറ്റിനെയോ
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്പർശിക്കാവുന്നതും ആളിക്കത്തുന്ന തീയുള്ളതുമായ പർവതത്തെയോ ഘോരതമസ്സിനെയോ ഇരുട്ടിനെയോ ചുഴലിക്കാറ്റിനെയോ