Hebrews 12:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളാകട്ടെ, സീയോന്‍ പര്‍വതത്തെയും അസംഖ്യം മാലാഖമാര്‍ സമ്മേളിച്ചിരിക്കുന്ന ജീവിക്കുന്ന ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗീയ യെരൂശലേമിനെയും ആണല്ലോ സമീപിച്ചിരിക്കുന്നത്.
Malayalam (ERV) WBTC Bible
എന്നാല്‍ നിങ്ങളത്തരം സ്ഥലത്തേക്കല്ല വന്നത്. നിങ്ങള്‍ വന്നിരിക്കുന്ന പുതിയ സ്ഥലം സീയോന്‍ മലയാണ്. ജീവിക്കുന്ന ദൈവത്തിന്‍റെ സ്വര്‍ഗ്ഗീയ യെരൂശലേം നഗരത്തിലാണ് നിങ്ങള്‍ വന്നത്. ആയിരക്കണക്കിനു ദൂതന്മാര്‍ സന്തോഷത്താല്‍ സമ്മേളിച്ചിരിക്കുന്ന സ്ഥലത്താണ് നിങ്ങള്‍ വന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെയോ സീയോൻ പർവ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിന്നും സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന
Malayalam 1992 MBSI
ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നിങ്ങൾ സീയോൻ പർവ്വതത്തിനും, ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിനും, അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിനും,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെയോ സീയോന്‍പര്‍വതത്തിനും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വര്‍ഗീയ യെരൂശലേമിനും അനേകായിരം ദൂതന്മാരുടെ സര്‍വസംഘത്തിനും
Malayalam Bible POC-ML 2013
സീയോന്‍മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്‍െറ നഗരമായ സ്വര്‍ഗീയ ജറുസലെമിലേക്കും അസംഖ്യം ദൂതന്‍മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, നിങ്ങൾ വന്നിരിക്കുന്നത് സീയോൻ പർവതത്തിൽ; ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയജെറുശലേമിൽ ആണ്. അവിടെ സംഖ്യാതീതമായ, ബഹുസഹസ്രം ദൂതന്മാരുടെ സന്തുഷ്ട സമ്മേളനത്തിലേക്കും