Hebrews 12:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ട ആദ്യജാതന്മാരുടെ സഭയിലേക്കും, എല്ലാവരുടെയും വിധികര്‍ത്താവായ ദൈവത്തിന്‍റെ സമക്ഷത്തിലേക്കും നിങ്ങള്‍ വന്നിരിക്കുന്നു.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ ആദ്യജാതരുടെ സമ്മേളനത്തിലേക്കാണു നിങ്ങള്‍ വന്നത്. അവരുടെ നാമം സ്വര്‍ഗ്ഗത്തില്‍ ലേഖനം ചെയ്തിരിക്കുന്നു. നിങ്ങള്‍ സര്‍വ്വരുടെയും വിധികര്‍ത്താവായ ദൈവത്തിലേക്കു വന്നിരിക്കുന്നു. പൂര്‍ണ്ണരാക്കപ്പെട്ട സജ്ജനങ്ങളുടെ ആത്മാക്കളുടെ അടു ത്തേക്കാണ് വന്നിരിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും
Malayalam 1992 MBSI
പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിയ്ക്കും പൂർണ്ണരായ നീതിമാന്മാരുടെ ആത്മാക്കൾക്കും,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്വര്‍ഗത്തില്‍ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും
Malayalam Bible POC-ML 2013
സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായന്യായാധിപന്‍െറ മുന്‍പിലേക്കും പരിപൂര്‍ണരാക്കപ്പെട്ട നീതിമാന്‍മാരുടെ ആത്‌മാക്കളുടെ അടുത്തേക്കും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വർഗത്തിൽ പേരു രേഖപ്പെടുത്തിയിട്ടുള്ള ആദ്യജാതരുടെ സഭയിലേക്കും എല്ലാവരുടെയും ന്യായാധിപതിയായ ദൈവത്തിനും സിദ്ധന്മാരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കൾക്കും