Hebrews 12:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൂര്‍ണരായിത്തീര്‍ന്നിട്ടുള്ള നീതിമാന്മാരുടെ ആത്മാക്കളെയും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനെയും, ഹാബേലിന്‍റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായതു വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണരക്തത്തെയും ആണ് നിങ്ങള്‍ സമീപിച്ചിരിക്കുന്നത്.
Malayalam (ERV) WBTC Bible
ദൈവത്തില്‍ നിന്നും പുതിയനിയമം ജനങ്ങള്‍ക്കായി കൊണ്ടുവന്ന യേശുവിനടുത്തേക്കാണ് നിങ്ങള്‍ വന്നിരിക്കുന്നത്. ഹാബേലിന്‍റെ രക്തത്തെക്കാളും മെച്ചപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമ്മോടു സംവാദിക്കുന്ന തൂവപ്പെട്ടരക്തത്തിന്‍റെ സമീപത്തേക്കാണ് നിങ്ങള്‍ വന്നിരിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.
Malayalam 1992 MBSI
അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന്‍ നോക്കുവിന്‍. ഭൂമിയില്‍ അരുളിച്ചെയ്തവനെ നിരസിച്ചവര്‍ തെറ്റി ഒഴിയാതിരുന്നു എങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല്‍ എത്ര അധികം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും, ഹാബെലിന്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായത് വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണ രക്തത്തിനും അടുക്കലത്രേ വന്നിരിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുതുനിയമത്തിന്‍റെ മധ്യസ്ഥനായ യേശുവിനും ഹാബെലിന്‍റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിനും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നത്.
Malayalam Bible POC-ML 2013
പുതിയ ഉടമ്പടിയുടെ മധ്യസ്‌ഥനായ യേശുവിന്‍െറ സവിധത്തിലേക്കും ആബേലിന്‍െറ രക്‌തത്തെക്കാള്‍ ശ്രഷ്‌ഠമായവ വാഗ്‌ദാനം ചെയ്യുന്നതളിക്കപ്പെട്ട രക്‌തത്തിലേക്കുമാണ്‌ നിങ്ങള്‍ വന്നിരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനും ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്ന, തളിക്കപ്പെട്ട രക്തത്തിനും സമീപത്തേക്കാണ് നിങ്ങൾ വന്നിരിക്കുന്നത്.