Hebrews 12:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് അവിടുന്നു സംസാരിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കരുത്. ഭൂമിയില്‍വച്ചു മുന്നറിയിപ്പു നല്‌കിയ ആളിനെ നിരസിച്ചവര്‍ തെറ്റിയൊഴിഞ്ഞുപോയിട്ടില്ല. അങ്ങനെയെങ്കില്‍ സ്വര്‍ഗത്തില്‍നിന്നു സംസാരിക്കുന്നവനെ ശ്രദ്ധിക്കാതിരുന്നാല്‍ നാം എങ്ങനെ തെറ്റിയൊഴിയും?
Malayalam (ERV) WBTC Bible
ദൈവം സംസാരിക്കുന്പോള്‍ ചെവികൊടുക്കാന്‍ വിസ്സമ്മതിക്കാതെ ശ്രദ്ധാലുക്കളാകുവിന്‍ അവര്‍ ഭൂമിയിലായിരിക്കെ അവരെ താക്കീതു ചെയ്തപ്പോള്‍ അത് കേള്‍ക്കുവാന്‍ അക്കൂട്ടര്‍ വിസ്സമ്മതിച്ചു. അവര്‍ ആരും രക്ഷപെട്ടില്ല. ഇപ്പോള്‍ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു സംസാരിക്കുന്നു. അത് കേള്‍ക്കാതെ പിന്തിരിഞ്ഞു പോകുന്നത് നമുക്ക് കൂടുതല്‍ കഷ്ടത്തിനിടയാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വർഗ്ഗത്തിൽനിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം.
Malayalam 1992 MBSI
അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാന്‍ ഇനി ഒരിക്കല്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവന്‍ വാഗ്ദത്തം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് അരുളിച്ചെയ്യുന്നവനെ ഒരിക്കലും നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ രക്ഷപെടാതെ പോയി എങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എങ്ങനെ രക്ഷ പ്രാപിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന്‍ നോക്കുവിന്‍. ഭൂമിയില്‍ അരുളിച്ചെയ്തവനെ നിരസിച്ചവര്‍ തെറ്റി ഒഴിയാതിരുന്നു എങ്കില്‍ സ്വര്‍ഗത്തില്‍നിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല്‍ എത്ര അധികം.
Malayalam Bible POC-ML 2013
സംസാരിച്ചു കൊണ്ടിരിക്കുന്നവനെ നിരസിക്കാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയവനെ നിരസിച്ചവര്‍ രക്‌ഷപെട്ടില്ലെങ്കില്‍, സ്വര്‍ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്‌കരിച്ചാല്‍ രക്‌ഷപെടുക കൂടുതല്‍ പ്രയാസമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അരുളിച്ചെയ്യുന്ന ദൈവത്തെ തിരസ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭൂമിയിൽവെച്ചു മുന്നറിയിപ്പു നൽകിയവനെ നിരാകരിച്ചവർ രക്ഷപ്പെട്ടില്ലെങ്കിൽ, സ്വർഗത്തിൽനിന്ന് മുന്നറിയിപ്പരുളിയ ദൈവത്തെ അവഗണിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത തീരെ തുച്ഛമല്ലേ?