Hebrews 12:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇനി ഒരിക്കല്‍ എന്നത് ഇളക്കപ്പെടുവാന്‍ സാധ്യമല്ലാത്തവ നിലനില്‌ക്കുവാന്‍വേണ്ടി, സൃഷ്‍ടിക്കപ്പെട്ട സകലവും ഇളക്കിനീക്കുമെന്നത്രേ സൂചിപ്പിക്കുന്നത്.
Malayalam (ERV) WBTC Bible
“ഒരിക്കല്‍ കൂടി” എന്ന വാക്കുകള്‍ സൃഷ്ടക്കപ്പെട്ടതെല്ലാം നശിപ്പിക്കപ്പെടും, എന്ന് വ്യക്തമാക്കുന്നു. അവയൊക്കെ ഇളക്കപ്പെടാവുന്നവയാണ്. സ്ഥിരമായതൊക്കെയേ നിലനില്‍ക്കൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
Malayalam 1992 MBSI
ആകയാല്‍ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇനി ഒരിക്കൽ” എന്നത്, ഇളക്കമില്ലാത്തത് നിലനിൽക്കേണ്ടതിന് നിർമ്മിതമായ ഇളക്കമുള്ളതിന് മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ഇനി ഒരിക്കല്‍” എന്നത്, ഇളക്കമില്ലാത്തത് നിലനില്ക്കേണ്ടതിന് നിര്‍മ്മിതമായ ഇളക്കമുള്ളതിനു മാറ്റം വരും എന്ന് സൂചിപ്പിക്കുന്നു.
Malayalam Bible POC-ML 2013
ഇനിയും ഒരിക്കല്‍ക്കൂടി എന്ന പ്രയോഗം സൂചിപ്പിക്കുന്നത്‌ ഇളക്കപ്പെട്ടവ- സൃഷ്‌ടിക്കപ്പെട്ടവ - നീക്കം ചെയ്യപ്പെടുമെന്നാണ്‌. ഇളക്കപ്പെടാന്‍ പാടില്ലാത്തവനിലനില്‍ക്കാന്‍വേണ്ടിയാണ്‌ ഇത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ സൃഷ്ടിയിൽ ചഞ്ചലമായതിനെ നിഷ്കാസനംചെയ്ത് അചഞ്ചലമായതിനെ നിലനിർത്തും എന്നാണ് “ഇനി ഒരിക്കൽക്കൂടി” എന്ന വാക്കുകൾകൊണ്ടു വിവക്ഷിക്കുന്നത്.