Hebrews 12:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ ദുര്‍ബലഹൃദയരായി തളര്‍ന്നുപോകാതിരിക്കേണ്ടതിന്, പാപികളുടെ എതിര്‍പ്പിനെ സഹിച്ചുനിന്ന യേശുവിനെ ഓര്‍ത്തുകൊള്ളുക.
Malayalam (ERV) WBTC Bible
യേശുവിനെപ്പറ്റി വിചാരിക്കുക. പാപികളായ ആള്‍ക്കാര്‍ അവനെതിരെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരുന്നപ്പോഴും അവന്‍ ക്ഷമയുള്ളവനായിരുന്നു. നിങ്ങളും ക്ഷമാപൂര്‍വ്വം പരിശ്രമിക്കണം എന്നതിനു വേണ്ടിയാണ് ക്രിസ്തു ഇപ്രകാരം ചെയ്തത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.
Malayalam 1992 MBSI
നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതിരിപ്പാന്‍ പാപികളാല്‍ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ മാനസികമായി ക്ഷീണിച്ച് തളരാതിരിപ്പാൻ, പാപികൾ തനിക്കു വിരോധമായി പറഞ്ഞ ഹീനമായതും വെറുപ്പോടെയുമുള്ള കുറ്റപ്പെടുത്തലുകളെ സഹിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതിരിപ്പാന്‍ പാപികളാല്‍ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചു കൊള്‍വിന്‍.
Malayalam Bible POC-ML 2013
ആകയാല്‍, മനോധൈര്യം അസ്‌തമിച്ച് നിങ്ങള്‍ തളര്‍ന്നുപോകാതിരിക്കാന്‍വേണ്ടി, അവന്‍, തന്നെ എതിര്‍ത്ത പാപികളില്‍ നിന്ന് എത്രമാത്രം സ ഹിച്ചെന്ന് ചിന്തിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ജീവിതത്തിൽ പരിക്ഷീണിതരും മനസ്സു തളർന്നവരും ആകാതിരിക്കാൻ അവിടന്ന് പാപികളിൽനിന്നു സഹിച്ച ഇതുപോലെയുള്ള എല്ലാ വ്യഥകളും ചിന്തിക്കുക.