Hebrews 12:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മക്കളോടെന്നപോലെ ദൈവം നിങ്ങളോട് അരുള്‍ചെയ്തിട്ടുള്ള പ്രബോധനം നിങ്ങള്‍ മറന്നുപോയോ? എന്‍റെ മകനേ, സര്‍വേശ്വരന്‍റെ ശിക്ഷണത്തെ നിസ്സാരമായി കരുതരുത്; അവിടുന്ന് നിന്നെ ശാസിക്കുമ്പോള്‍ അധൈര്യപ്പെടുകയുമരുത്.
Malayalam (ERV) WBTC Bible
നിങ്ങള്‍ ദൈവപുത്രന്മാരാണ്. അവന്‍ നിങ്ങളോട് ആശ്വാസവചനങ്ങള്‍ പറയുന്നു. നിങ്ങള്‍ ഈ വാക്കുകള്‍ മറന്നു, “എന്‍റെ മകനെ, ദൈവം നിന്നെ ശിക്ഷിക്കുന്പോള്‍ അത് ഫലശൂന്യമെന്നു വിചാരിക്കരുത്. ദൈവം നിന്നെ തിരുത്തുന്പോള്‍ നീ അധൈര്യപ്പെടരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.
Malayalam 1992 MBSI
“മകനേ, കര്ത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവന്‍ ശാസിക്കുമ്പോള്‍ മുഷികയുമരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മക്കളോടു എന്നപോലെ ദൈവം നിങ്ങളോടു അരുളിച്ചെയ്ത പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? “എന്റെ മകനേ, കർത്താവിന്റെ ശിക്ഷയെ ലഘുവായി കാണരുത്; അവൻ ശാസിക്കുമ്പോൾ ഹൃദയത്തിൽ മടുപ്പുണ്ടാകുകയുമരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“മകനേ, കര്ത്താവിന്റെ ശിക്ഷ നിരസിക്കരുത്; അവന്‍ ശാസിക്കുമ്പോള്‍ മുഷികയുമരുത്.
Malayalam Bible POC-ML 2013
നിങ്ങളെ പുത്രന്‍മാരെന്ന് അഭിസംബോധന ചെയ്‌തുകൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നുപോയോ? എന്‍െറ മകനേ, കര്‍ത്താവിന്‍െറ ശിക്‌ഷണത്തെനീ നിസ്‌സാരമാക്കരുത്. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്‌ടധൈര്യനാകയുമരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്, അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്.