Hebrews 13:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ എത്രയും വേഗം നിങ്ങളുടെ അടുക്കല്‍ തിരിച്ചുവരേണ്ടതിന് കൂടുതല്‍ ശുഷ്കാന്തിയോടുകൂടി പ്രാര്‍ഥിക്കണമെന്നു നിങ്ങളോട് അപേക്ഷിക്കുന്നു.
Malayalam (ERV) WBTC Bible
നിങ്ങളുടെ അടുത്തേക്ക് ദൈവം എന്നെ തിരികെ അയയ്ക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു. മറ്റെന്തിനെക്കാളും ഞാനിതാഗ്രഹിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നെ നിങ്ങൾക്കു വേഗത്തിൽ വീണ്ടും കിട്ടേണ്ടതിന്നു നിങ്ങൾ പ്രാർത്ഥിക്കേണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.
Malayalam 1992 MBSI
എന്നെ നിങ്ങള്‍ക്കു വേഗത്തില്‍ വണ്ടും കിട്ടേണ്ടതിന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കേണം എന്നു ഞാന്‍ വിശേഷാല്‍ അപേക്ഷിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിങ്ങളുടെ അടുക്കൽ വേഗത്തിൽ വീണ്ടും വരേണ്ടതിന് നിങ്ങൾ പ്രാർത്ഥിക്കണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നെ നിങ്ങള്‍ക്കു വേഗത്തില്‍ വീണ്ടും കിട്ടേണ്ടതിനു നിങ്ങള്‍ പ്രാര്‍ഥിക്കേണം എന്ന് ഞാന്‍ വിശേഷാല്‍ അപേക്ഷിക്കുന്നു.
Malayalam Bible POC-ML 2013
ഞാന്‍ എത്രയും വേഗം നിങ്ങളുടെ അടുത്തു തിരിച്ചുവരുന്നതിനു നിങ്ങള്‍ ഏറെശുഷ്‌കാന്തിയോടെ പ്രാര്‍ഥിക്കണമെന്നു ഞാനപേക്‌ഷിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിങ്ങളുടെ അടുക്കൽ ഉടനെതന്നെ മടങ്ങിവരുന്നതിനായി നിങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രാർഥിക്കണമെന്നപേക്ഷിക്കുന്നു.