Hebrews 13:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപരിചിതരോട് ആതിഥ്യമര്യാദ കാണിക്കുവാന്‍ മറക്കരുത്. അങ്ങനെ ചെയ്തിട്ടുള്ള ചിലര്‍ മാലാഖമാരെ അറിയാതെ സല്‍ക്കരിച്ചിട്ടുണ്ടല്ലോ.
Malayalam (ERV) WBTC Bible
വീട്ടിലേക്ക് ആള്‍ക്കാരെ സ്വീകരിച്ച് എപ്പോഴും സഹായിക്കുവിന്‍. ചിലര്‍ അങ്ങനെ ചെയ്തിട്ടുണ്ട്. ഇതുവഴി അവര്‍ ദൂതന്മാരെ അറിയാതെ തന്നെ സ്വീകരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.
Malayalam 1992 MBSI
അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപരിചിതരെ സ്വീകരിക്കുന്നത് മറക്കരുത് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചിലർ അറിയാതെ ദൈവദൂതന്മാരെയും സൽക്കരിച്ചിട്ടുണ്ടല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിഥിസല്‍ക്കാരം മറക്കരുത്. അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്‍ക്കരിച്ചിട്ടുണ്ടല്ലോ.
Malayalam Bible POC-ML 2013
ആതിഥ്യമര്യാദമറക്കരുത്. അതുവഴി, ദൈവദൂതന്‍മാരെ അറിയാതെ സത്‌കരിച്ചവരുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.