Hebrews 13:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[20,21] സമാധാനത്തിന്‍റെ ദൈവം അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍വേണ്ടി നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ നല്ല കാര്യങ്ങള്‍കൊണ്ടും നിങ്ങളെ ധന്യരാക്കട്ടെ. അവിടുത്തെ യാഗരക്തം മൂലം സനാതനമായ ഉടമ്പടിക്കു മുദ്രവച്ച, ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരണത്തില്‍നിന്ന് ദൈവം ഉത്ഥാനം ചെയ്യിച്ചു. അവിടുത്തേക്കു പ്രസാദകരമായിട്ടുള്ളവ യേശുക്രിസ്തുവില്‍കൂടി നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തിന് എന്നേക്കും മഹത്ത്വമുണ്ടാകട്ടെ, ആമേന്‍.
Malayalam (ERV) WBTC Bible
[*]
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം
Malayalam 1992 MBSI
നിത്യനിയമത്തിന്റെ രക്തത്താല്‍ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരുടെ ഇടയില്‍നിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവം,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിത്യനിയമത്തിന്‍റെ രക്തത്താല്‍ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരുടെ ഇടയില്‍നിന്നു മടക്കിവരുത്തിയ സമാധാനത്തിന്‍റെ ദൈവം
Malayalam Bible POC-ML 2013
ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പി ച്ചസമാധാനത്തിന്‍െറ ദൈവം നിത്യമായ ഉടമ്പടിയുടെ രക്‌തത്താല്‍
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം,