Hebrews 13:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരരേ, ഞാന്‍ ചുരുക്കമായി എഴുതിയിരിക്കുന്ന ഈ പ്രബോധനം ക്ഷമയോടെ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.
Malayalam (ERV) WBTC Bible
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കണമെന്നു എന്‍റെ സഹോദരീ സഹോദരന്മാരേ ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. നിങ്ങളെ ശക്തിപ്പെടുത്താനാണ് ഞാന്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്. ഈ കത്ത് അത്ര ദീര്‍ഘവും അല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊൾവിൻ എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നതു.
Malayalam 1992 MBSI
സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊള്‍വിന്‍ എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാന്‍ എഴുതിയിരിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാരേ, ഈ ചുരുങ്ങിയ പ്രബോധനം ക്ഷമയോടെ സ്വീകരിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊള്‍വിന്‍ എന്ന് അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാന്‍ എഴുതിയിരിക്കുന്നത്.
Malayalam Bible POC-ML 2013
എന്‍െറ സഹോദരരേ, ഞാന്‍ നിങ്ങള്‍ക്കു ചുരുക്കമായി എഴുതിയിരിക്കുന്ന ഈ ആശ്വാസവചനങ്ങള്‍ ക്‌ഷമയോടെ സ്വീകരിക്കണമെന്നു ഞാന്‍ നിങ്ങളോടഭ്യര്‍ഥിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, എന്റെ ഈ പ്രബോധനവചനങ്ങൾ ക്ഷമയോടെ ശ്രദ്ധിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു. സത്യത്തിൽ, വളരെ ചുരുക്കമായിട്ടാണല്ലോ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്.