Hebrews 13:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തടവില്‍ കിടക്കുന്നവരെ, നിങ്ങള്‍ തന്നെ അവരോടൊത്തു തടവുകാരായിരുന്നാല്‍ എന്നപോലെ ഓര്‍ക്കുക. പീഡനമനുഭവിക്കുന്നവരെന്നവണ്ണം നിങ്ങള്‍ പീഡിതരെയും ഓര്‍ക്കണം.
Malayalam (ERV) WBTC Bible
കാരാഗൃഹത്തിലുള്ളവരെ മറക്കരുത്. അവരോടൊപ്പം നിങ്ങളും തടവിലിരുന്നു എന്നവണ്ണം സ്മരിക്കുക. ക്ലേശിതരെയും മറക്കരുത്. അവരോടൊപ്പം സഹിക്കുന്നവരെപ്പോലെ അവരെ ഓര്‍ക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.
Malayalam 1992 MBSI
നിങ്ങളും തടവുകാര്‍ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തില്‍ ഇരിക്കുന്നവരാകയാല്‍ കഷ്ടമനുഭവിക്കുന്നവരെയും ഔര്‍ത്തുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളും തടവുകാര്‍ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തില്‍ ഇരിക്കുന്നവരാകയാല്‍ കഷ്ടമനുഭവിക്കുന്നവരെയും ഓര്‍ത്തുകൊള്‍വിന്‍.
Malayalam Bible POC-ML 2013
തടവുകാരോടു നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ പെ രുമാറുവിന്‍. നിങ്ങള്‍ക്കും ഒരു ശരീരമുള്ളതുകൊണ്ടു പീഡിപ്പിക്കപ്പെടുന്നവരോടു പരിഗണനകാണിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.