Hebrews 13:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിവിധങ്ങളായ ഇതരോപദേശങ്ങളാല്‍ ആരും നിങ്ങളെ നേരായ മാര്‍ഗത്തില്‍നിന്നു തെറ്റിക്കുവാന്‍ ഇടയാകരുത്. ഭക്ഷണകാര്യത്തെക്കുറിച്ചുള്ള ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ദൈവകൃപയില്‍നിന്ന് ആന്തരികശക്തി പ്രാപിക്കുന്നതാണ് നിങ്ങള്‍ക്കു നല്ലത്.
Malayalam (ERV) WBTC Bible
എല്ലാ അപരിചിത ഉപദേശങ്ങളും നിങ്ങളെ തെറ്റായ രീതിയിലേക്കു നയിക്കുവാന്‍ അനുവദിക്കരുത്. നിങ്ങളുടെ ഹൃദയം ഭക്ഷണക്രമചട്ടങ്ങള്‍ കൊണ്ടല്ല ദൈവത്തിന്‍റെ കൃപകൊണ്ട് ശക്തിപ്പെടുത്തുവിന്‍. അത്തരം ചട്ടങ്ങള്‍ ജനങ്ങളെ സഹായിക്കയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവർക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു.
Malayalam 1992 MBSI
വിവിധവും അന്യവുമായ ഉപദേശങ്ങളാല്‍ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവര്‍ക്കും പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാല്‍ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്; ആചരിച്ചുപോന്നവർക്ക് പ്രയോജനമില്ലാത്ത ഭക്ഷണനിയമങ്ങളാലല്ല, ദൈവകൃപയാൽ തന്നേ ആന്തരികശക്തി പ്രാപിക്കുന്നത് നല്ലത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിവിധവും അന്യവുമായ ഉപദേശങ്ങളാല്‍ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്; ആചരിച്ചുപോന്നവര്‍ക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാല്‍തന്നെ ഹൃദയം ഉറപ്പിക്കുന്നത് നല്ലത്.
Malayalam Bible POC-ML 2013
വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കരുത്‌. ഭക്‌ഷണത്താലല്ല കൃപാവരത്താല്‍ ഹൃദയത്തെ ശക്‌തമാക്കുന്നതാണ്‌ ഉചിതം; ഭക്‌ഷണത്തില്‍ ശ്രദ്‌ധിക്കുന്നവര്‍ക്ക്‌ ഒരു പ്രയോജനവും ലഭിക്കുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിവിധതരത്തിലുള്ള വിചിത്രങ്ങളായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചിഴയ്ക്കരുത്. യാതൊരു പ്രയോജനവും ലഭിക്കാത്ത, അനുഷ്ഠാനപരമായ ഭോജ്യങ്ങളിലൂടെയല്ല, കൃപയാൽത്തന്നെയാണ് നിങ്ങളുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തേണ്ടത്.