Hebrews 2:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട്, നാം കേട്ടിട്ടുള്ള സത്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും അവയെ മുറുകെപ്പിടിക്കുകയും വേണം. അല്ലെങ്കില്‍ അവയില്‍നിന്നു നാം ഒഴുകിയകന്നു പോകും.
Malayalam (ERV) WBTC Bible
നമ്മെ പഠിപ്പിച്ച കാര്യങ്ങള്‍ പിന്‍ചെല്ലുന്നതില്‍ നാം അധികം ശ്രദ്ധയുള്ളവരാകണം. നേരായ മാര്‍ഗ്ഗത്തില്‍ നിന്നും അകറ്റപ്പെടാതിരിക്കാന്‍ തക്കവിധം നാം സൂക്ഷിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു.
Malayalam 1992 MBSI
അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊള്‍വാന്‍ ആവശ്യമാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട്, തീർച്ചയായും നാം തെറ്റിപ്പോകാതിരിക്കേണ്ടതിന് കേട്ട വചനം വളരെയധികം ശ്രദ്ധയോടെ കരുതിക്കൊള്ളേണ്ടതാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിനു കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊള്‍വാന്‍ ആവശ്യമാകുന്നു.
Malayalam Bible POC-ML 2013
നാം കേട്ടിട്ടുള്ള കാര്യങ്ങളില്‍നിന്ന്‌ അകന്നുപോകാതിരിക്കാന്‍ അവയില്‍ കൂടുതല്‍ ശ്രദ്‌ധിക്കുക ആവശ്യമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട്, നാം കേട്ടിരിക്കുന്ന കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധചെലുത്തേണ്ടതാണ്. അല്ലാത്തപക്ഷം നാം അവയിൽനിന്ന് ക്രമേണ വഴുതിപ്പോകും.