Hebrews 2:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വരുവാനിരിക്കുന്ന പുതിയ ലോകത്തിന്‍റെ അധിപന്മാരായി മാലാഖമാരെ ദൈവം ആക്കിയിട്ടില്ല. ആ ലോകത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. വേദഗ്രന്ഥത്തില്‍ മനുഷ്യനെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
Malayalam (ERV) WBTC Bible
വരാനിരിക്കുന്ന പുതിയ ലോകത്തിന്‍റെ ഭരണകര്‍ത്താക്കളായി ദൈവം ദൂതന്മാരെ തിരഞ്ഞെടുത്തില്ല. ആ ഭാവിലോകത്തെപ്പറ്റിയാണ് ഞങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.
Malayalam 1992 MBSI
നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവന്‍ ദൂതന്മാര്‍ക്കല്ലല്ലോ കീഴ്പെടുത്തിയതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാം പ്രസ്താവിക്കുന്ന ആ വരുവാനുള്ള ലോകത്തെ അവൻ ദൂതന്മാരുടെ ആധിപത്യത്തിൻ കീഴിൽ അല്ല ആക്കിയിരിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവന്‍ ദൂതന്മാര്‍ക്കല്ലല്ലോ കീഴ്പെടുത്തിയത്.
Malayalam Bible POC-ML 2013
എന്തെന്നാല്‍, നാം പരാമര്‍ശിക്കുന്ന ഭാവിലോകത്തെ ദൂതന്‍മാര്‍ക്കല്ലല്ലോ അവിടുന്ന്‌ അധീനമാക്കിയത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ ചർച്ചാവിഷയവും ഇനി വരാനിരിക്കുന്നതുമായ ലോകത്തെ, ദൈവം ദൂതന്മാർക്കല്ല അധീനമാക്കിയത്.