Hebrews 2:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മാലാഖമാരെക്കാള്‍ അല്പം താണവനായി അങ്ങ് അവനെ സൃഷ്‍ടിച്ചു; തേജസ്സും ബഹുമാനവുമാകുന്ന കിരീടം അങ്ങ് അവനെ അണിയിച്ചു. എല്ലാറ്റിനെയും അവന്‍റെ കാല്‌ക്കീഴാക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
അല്പകാലത്തേക്കു നീ അവനെ ദൂതന്മാരെക്കാള്‍ ചെറുതാക്കി. മഹത്വത്തെയും ആദരവിനെയും അവനു കിരീടമായി നീ നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,
Malayalam 1992 MBSI
നീ അവനെ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതി ആക്കി,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ അവനെ ദൂതന്മാരേക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അവനെ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്‍റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതി ആക്കി,
Malayalam Bible POC-ML 2013
ദൂതന്‍മാരെക്കാള്‍ അല്‍പം താഴ്‌ന്നവനായി അങ്ങ്‌ അവനെ സൃഷ്‌ടിച്ചു; മഹിമയും ബഹുമാനവുംകൊണ്ട്‌ അവനെ കിരീടമണിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.