Hebrews 2:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എല്ലാറ്റിനെയും അവന്‍റെ കാല്‌ക്കീഴാക്കി” എന്നു പറയുമ്പോള്‍ അവന്‍റെ അധികാരത്തില്‍ പെടാത്തതായി ഒന്നുംതന്നെ ഇല്ലെന്നുള്ളതു സ്പഷ്ടം. എന്നാല്‍ ഇപ്പോള്‍ അവന്‍ എല്ലാറ്റിനെയും ഭരിക്കുന്നതായി നാം കാണുന്നില്ല.
Malayalam (ERV) WBTC Bible
എല്ലാം ദൈവം അവന്‍റെ നിയന്ത്രണത്തിനു വിധേയമാക്കി.” സങ്കീര്‍ത്തനങ്ങള്‍ 8:4-6 അതിനാല്‍ ഒന്നും തന്നെ അവന്‍റെ ഭരണത്തിനു പുറത്തായിരുന്നില്ല, എന്നാല്‍ അവന്‍ ഇപ്പോഴും എല്ലാം ഭരിക്കുന്നതു നാം കാണുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.
Malayalam 1992 MBSI
സകലവും അവന്റെ കാല്‍ക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവന്‍ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതില്‍ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാല്‍ ഇപ്പോള്‍ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകലവും മനുഷ്യരാശിക്ക് അധീനമാക്കിയിരിക്കുന്നു”. സകലവും അവന് അധീനമാക്കിയതിനാൽ ഒന്നിനേയും അധീനമാക്കാതെ വിട്ടിട്ടില്ല എന്ന് സ്പഷ്ടം. എന്നാൽ ഇപ്പോൾ സകലവും അവന് അധീനമായതായി കാണുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകലവും അവന്റെ കാല്‍ക്കീഴാക്കിയിരിക്കുന്നു” എന്ന് ഒരുവന്‍ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതില്‍ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാല്‍ ഇപ്പോള്‍ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല.
Malayalam Bible POC-ML 2013
സമസ്‌തവും അവന്‍െറ പാദങ്ങളുടെ കീഴിലാക്കി. എല്ലാം അവന്‍െറ അധീനതയിലാക്കിയപ്പോള്‍ അവനു കീഴ്‌പ്പെടാത്തതായി ഒന്നും അവിടുന്ന് അവശേഷിപ്പിച്ചില്ല. എന്നാല്‍, എല്ലാം അവന് അധീനമായതായി നാം കാണുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങ് സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു.” സകലതും അവന് അധീനമാക്കിയപ്പോൾ ഒന്നുപോലും അധീനമാക്കാതെ വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സകലതും അവന് അധീനമായിരിക്കുന്നതായി കാണപ്പെടുന്നില്ല.