Hebrews 3:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ ശബ്ദം കേട്ടിട്ടും തന്നോടു മത്സരിച്ചത് ആരാണ്? മോശ മുഖേന ഈജിപ്തില്‍നിന്നു വിമോചിതരായ എല്ലാവരുമല്ലേ?
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ സ്വരം കേട്ടിട്ടും അവന് എതിരായിരുന്നവര്‍ ആരാണ്. മിസ്രയീമില്‍ നിന്നും മോശെ പുറത്തേക്കു നയിച്ച ആള്‍ക്കാരായിരുന്നു അവരെല്ലാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആരാകുന്നു കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ.
Malayalam 1992 MBSI
കേട്ടിട്ടു മത്സരിച്ചവര്‍? മിസ്രയീമില്‍നിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവര്‍ എല്ലാവരുമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആരാകുന്നു ദൈവശബ്ദം കേട്ടിട്ട് മത്സരിച്ചവർ? മിസ്രയീമിൽനിന്ന് മോശെ മുഖാന്തരം വിമോചിതരായ എല്ലാവരുമല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നു പറയുന്നതില്‍ ആരാകുന്നു കേട്ടിട്ടു മത്സരിച്ചവര്‍? മിസ്രയീമില്‍നിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവര്‍ എല്ലാവരുമല്ലോ.
Malayalam Bible POC-ML 2013
ദൈവത്തിന്‍െറ സ്വരം ശ്രവിച്ചിട്ടും ചിലരെല്ലാം എതിര്‍പ്പു കാണിച്ചില്ലേ? മോശയുടെ നേതൃത്വത്തില്‍ ഈജിപ്‌തില്‍ നിന്നു പുറത്തുവന്നവരല്ലേ അവര്‍?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരാണ് ഈ “കേട്ടു മത്സരിച്ചവർ?” ഈജിപ്റ്റിൽനിന്ന് മോശ സ്വതന്ത്രരാക്കിയ എല്ലാവരുമല്ലയോ?