Hebrews 3:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘ഞാന്‍ അവര്‍ക്കു വിശ്രമം നല്‌കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല’ എന്നു ദൈവം ശപഥം ചെയ്തത് ആരെപ്പറ്റിയാണ്? ദൈവത്തോടു മത്സരിച്ചവരെപ്പറ്റിത്തന്നെ.
Malayalam (ERV) WBTC Bible
അവര്‍ മരുഭൂമിയില്‍ മരിച്ചു. തന്നിലേക്ക് പ്രവേശിച്ച് തന്‍റെ വിശ്രാന്തി ഒരിക്കലും ഉള്ളവരാകില്ല എന്ന് ദൈവം പ്രതിജ്ഞ ചെയ്തു പറഞ്ഞതാരോടാണ്? തന്നെ അനുസരിക്കാത്ത ആള്‍ക്കാരെപ്പറ്റിയാണ് ദൈവം സംസാരിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
Malayalam 1992 MBSI
അവരുടെ ശവങ്ങള്‍ മരുഭൂമിയില്‍ വീണുപോയി. എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടത് അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ശവങ്ങള്‍ മരുഭൂമിയില്‍ വീണുപോയി. എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്ന് ആണയിട്ടത് അനുസരണം കെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
Malayalam Bible POC-ML 2013
അനുസരണക്കേടു കാണിച്ചവരോടല്ലേ ഒരിക്കലും തന്‍െറ വിശ്രമത്തിലേക്കു പ്രവേശിക്കയില്ലെന്ന് അവിടുന്ന് ആണയിട്ടു പറഞ്ഞത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അവിടത്തെ സ്വസ്ഥതയിൽ ഒരുനാളും പ്രവേശിക്കുകയില്ലെന്നു ദൈവം ശപഥംചെയ്തത്, അനുസരണയില്ലാത്ത ഇവരോടല്ലാതെ മറ്റാരോടാണ്?