Hebrews 3:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏതു ഭവനവും ആരെങ്കിലും നിര്‍മിക്കുന്നു. എന്നാല്‍ എല്ലാം നിര്‍മിക്കുന്നത് ദൈവമാകുന്നു.
Malayalam (ERV) WBTC Bible
ഓരോ വീടും ഓരോരുത്തരാല്‍ നിര്‍മ്മിക്കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ.
Malayalam 1992 MBSI
ഏതു ഭവനവും ചമെപ്പാന്‍ ഒരാള്‍ വേണം; സര്‍വ്വവും ചമച്ചവന്‍ ദൈവം തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏത് ഭവനവും നിർമ്മിപ്പാൻ ഒരാൾ വേണം; സർവ്വവും നിർമ്മിച്ചവൻ ദൈവം തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏത് ഭവനവും ചമപ്പാന്‍ ഒരാള്‍ വേണം; സര്‍വവും ചമച്ചവന്‍ ദൈവം തന്നെ.
Malayalam Bible POC-ML 2013
ഓരോ വീടിനും നിര്‍മാതാവുണ്ടല്ലോ. എന്നാല്‍ സകലത്തിന്‍െറയും നിര്‍മാതാവ്‌ ദൈവമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏതു ഭവനത്തിനും ഒരു നിർമാതാവു വേണം; ദൈവമാണ് സകലത്തിന്റെയും നിർമാതാവ്.