Hebrews 4:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം വാഗ്ദാനം ചെയ്ത വിശ്രമത്തിലേക്കു പ്രവേശിക്കുന്ന ഏതൊരുവനും ദൈവത്തെപ്പോലെ, തന്‍റെ കര്‍മരംഗത്തുനിന്നു വിരമിച്ചു വിശ്രമിക്കുന്നു.
Malayalam (ERV) WBTC Bible
ദൈവം തന്‍റെ പ്രവൃത്തിയുടെ സമാപനത്തില്‍ വിശ്രമിച്ചു. അതിനാല്‍ ദൈവത്തിന്‍റെ വിശ്രാന്തിയില്‍ പ്രവേശിച്ച് അത് ഉള്‍ക്കൊള്ളുവാനാകുന്നവന്‍ ദൈവം ചെയ്തതു പോലെ അവരുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയവനായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു.
Malayalam 1992 MBSI
ദൈവം തന്റെ പ്രവൃത്തികളില്‍നിന്നു എന്നപോലെ അവന്റെ സ്വസ്ഥതയില്‍ പ്രവേശിച്ചവന്‍ താനും തന്റെ പ്രവൃത്തികളില്‍നിന്നു നിവൃത്തനായിത്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം തന്റെ പ്രവൃത്തികളിൽനിന്നു വിമുക്തനായതു പോലെ അവന്റെ വിശ്രമത്തിൽ പ്രവേശിച്ച ഏതൊരുവനും തന്റെ പ്രവൃത്തികളിൽനിന്നു വിമുക്തനായിത്തീർന്ന് വിശ്രമിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം തന്‍റെ പ്രവൃത്തികളില്‍നിന്ന് എന്നപോലെ അവന്‍റെ സ്വസ്ഥതയില്‍ പ്രവേശിച്ചവന്‍ താനും തന്‍റെ പ്രവൃത്തികളില്‍നിന്ന് നിവൃത്തനായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, ദൈവത്തിന്‍െറ വിശ്രമത്തിലേക്കു പ്രവേശിക്കുന്നവന്‍ അവിടുത്തെപ്പോലെ തന്‍െറ ജോലിയില്‍ നിന്നു വിരമിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം തന്റെ പ്രവൃത്തിയിൽനിന്ന് വിശ്രമിച്ചതുപോലെ, ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചയാൾ സ്വപ്രയത്നത്തിൽനിന്നും വിശ്രമിക്കുന്നു.