Hebrews 4:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തെന്നാല്‍ അവര്‍ കേട്ടതുപോലെ നമ്മളും സദ്‍വാര്‍ത്ത കേട്ടിരിക്കുന്നു. അവര്‍ ദൈവവചനം കേട്ടെങ്കിലും, വിശ്വാസത്തോടുകൂടി കൈക്കൊള്ളായ്കയാല്‍ അത് അവര്‍ക്കു പ്രയോജനപ്പെട്ടില്ല.
Malayalam (ERV) WBTC Bible
നമ്മോട് അറിയിച്ച അതേ രക്ഷണീയ പാഠം തന്നെയാണ് അവരോടും പറയപ്പെട്ടത്. എന്നാല്‍ അവര്‍ കേട്ട ഉപദേശം അവരെ സഹായിച്ചില്ല. അവര്‍ ഉപദേശം കേട്ടുവെങ്കിലും വിശ്വാസപൂര്‍വ്വം അവരതിനെ സ്വീകരിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല.
Malayalam 1992 MBSI
അവരെപ്പോലെ നാമും ഒരു സദ്വര്‍ത്തമാനം കേട്ടവര്‍ ആകുന്നു; എങ്കിലും കേട്ടവരില്‍ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവര്‍ക്കും ഉപകാരമായി വന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരെപ്പോലെ നാമും ദൈവിക വിശ്രമത്തെക്കുറിച്ചുള്ള ഈ സദ് വാർത്ത കേട്ടവർ ആകുന്നു; എങ്കിലും കേട്ടവർ വിശ്വാസത്തോടെ അംഗീകരിക്കായ്കകൊണ്ട് കേട്ട സന്ദേശം അവർക്ക് ഉപകാരമായി തീർന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരെപ്പോലെ നാമും ഒരു സദ്വര്‍ത്തമാനം കേട്ടവര്‍ ആകുന്നു; എങ്കിലും കേട്ടവരില്‍ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവര്‍ക്ക് ഉപകാരമായി വന്നില്ല.
Malayalam Bible POC-ML 2013
അവര്‍ക്കെന്നതുപോലെതന്നെയാണ് നമുക്കും സുവിശേഷം ലഭിച്ചത്. എന്നാല്‍, അവര്‍കേട്ട വചനം അവര്‍ക്കു പ്രയോജനപ്പെട്ടില്ല; കാരണം, അവര്‍ അതു വിശ്വസിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാമും അവരെപ്പോലെതന്നെ, സുവിശേഷം കേട്ടവരാണ്; വചനം കേട്ട് അനുസരിച്ചവരുടെ വിശ്വാസത്തിൽ പങ്കാളികളാകാതിരുന്നതുകൊണ്ട് കേട്ട സന്ദേശം അവർക്കു പ്രയോജനരഹിതമായിത്തീർന്നു.