Hebrews 4:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വസിക്കുന്നവരായ നാം ദൈവം വാഗ്ദാനം ചെയ്ത ആ വിശ്രമം പ്രാപിക്കുന്നു. വിശ്വസിക്കാത്തവരെക്കുറിച്ച് ദൈവം പറയുന്നത് ഇപ്രകാരമാണ്: എന്‍റെ രോഷത്തില്‍ ഞാന്‍ ശപഥം ചെയ്തു. അവര്‍ക്കു ഞാന്‍ വിശ്രമം നല്‌കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല പ്രപഞ്ചസൃഷ്‍ടിയില്‍ അവിടുത്തെ പ്രവൃത്തി പൂര്‍ത്തിയായിട്ടും ഇങ്ങനെയാണല്ലോ ദൈവം ശപഥം ചെയ്തത്.
Malayalam (ERV) WBTC Bible
വിശ്വാസികളായ നമുക്ക് ദൈവം വാഗ്ദത്തം ചെയ്ത വിശ്രാന്തി നേടാനുള്ള കഴി വുണ്ട്. ദൈവം പറഞ്ഞതുപോലെ, “കോപിഷ്ഠനായി ഞാനൊരു പ്രതിജ്ഞ ചെയ്തു. അവര്‍ ഒരിക്കലും എന്‍റെ വിശ്രാന്തിയില്‍ പ്രവേശിക്കയില്ല.” സങ്കീര്‍ത്തനങ്ങള്‍ 95:11 ദൈവം ഇതു പറഞ്ഞു, എന്നാല്‍ ലോകസൃഷ്ടി പൂര്‍ത്തിയായപ്പോള്‍ തന്നെ ദൈവത്തിന്‍റെ പ്രവൃത്തി അവസാനിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീർന്നുപോയശേഷവും: “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കല്‍ പ്രവൃത്തികള്‍ തീര്‍ന്നുപോയശേഷവും“അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്റെ കോപത്തില്‍ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വസിച്ചവരായ നാമല്ലോ വിശ്രമത്തിൽ പ്രവേശിക്കുന്നത്; ലോകസ്ഥാപനത്തിങ്കൽ സൃഷ്ടികർമ്മങ്ങൾ പൂർത്തിയായ ശേഷവും: “അവർ എന്റെ വിശ്രമത്തിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കല്‍ പ്രവൃത്തികള്‍ തീര്‍ന്നുപോയ ശേഷവും: “അവര്‍ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്‍റെ കോപത്തില്‍ സത്യം ചെയ്തു” എന്ന് അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
എന്നാല്‍, വിശ്വസിച്ചവരായ നാം വിശ്രമത്തിലേക്കു പ്രവേശിക്കുന്നു. ലോകത്തെ സൃഷ്‌ടിച്ചുകഴിഞ്ഞപ്പോള്‍ത്തന്നെ അവിടുത്തെ ജോലി പൂര്‍ത്തീകരിക്കപ്പെട്ടു. എങ്കിലും അവിടുന്നു പറഞ്ഞിരിക്കുന്നു: എന്‍െറ ക്രോധത്തില്‍ ഞാന്‍ ശപഥം ചെയ്‌തതുപോലെ, അവരൊരിക്കലും എന്‍െറ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശ്വസിച്ചവരായ നാമാകട്ടെ, വിശ്രമത്തിലേക്കു പ്രവേശിക്കുന്നു; “ ‘അതുകൊണ്ട് അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’ എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു,” എന്ന് അരുളിച്ചെയ്തിരിക്കുന്നല്ലോ. ദൈവം ലോകസ്ഥാപനസമയത്തുതന്നെ സൃഷ്ടികർമം പൂർത്തീകരിച്ചു. എങ്കിലും,