Hebrews 4:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീണ്ടും ‘ഇന്ന്’ എന്നൊരു പ്രത്യേക ദിവസം ദൈവം നിശ്ചയിക്കുന്നു. മുമ്പ് ഉദ്ധരിച്ചതുപോലെ, ദാവീദു മുഖേന വളരെക്കാലത്തിനുശേഷം അവിടുന്ന് അരുള്‍ചെയ്തു: ഇന്നു ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങള്‍ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്.
Malayalam (ERV) WBTC Bible
അതുകൊണ്ട് ദൈവം മറ്റൊരു പ്രത്യേക ദിനം ഒരുക്കി. അത് “ഇന്ന്” എന്നു അറിയപ്പെടുന്നു. കാലമേറെക്കഴിഞ്ഞ് ദാവീദിലൂടെ ദൈവം ആ ദിവസത്തെപ്പറ്റി സംസാരിച്ചു. നാം നേരത്തേ ഉപയോഗിച്ച ദൈവത്തിന്‍റെ അതേ തിരുവെഴുത്തു തന്നെയാണത്. “ഇന്നു നീ ദൈവത്തിന്‍റെ സ്വരം കേള്‍ക്കുമെങ്കില്‍ പണ്ടെന്നപോലെ ശാഠ്യം പിടിക്കരുത്.” സങ്കീര്‍ത്തനങ്ങള്‍ 95:7-8
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
Malayalam 1992 MBSI
ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം“ഇന്നു അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുമ്പ് ഉദ്ധരിച്ചതു പോലെ വളരെ കാലത്തിന് ശേഷം ദൈവം ദാവീദിലൂടെ, “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിച്ചിരിയ്ക്കുന്നു എന്നു വെളിപ്പെടുത്തുന്നു; “ഇന്ന് അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് ദാവീദിലൂടെ അരുളിച്ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇത്ര കാലത്തിന്‍റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്ന് അവന്‍റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് മുമ്പേ പറഞ്ഞതുപോലെ “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
Malayalam Bible POC-ML 2013
അതിനാല്‍, അവിടുന്ന്‌ ഒരു പ്രത്യേക ദിവസം അതായത്‌, ഇന്ന്‌ നിശ്‌ചയിച്ചിരിക്കുന്നു. അവിടുന്നു മുന്‍പു പറഞ്ഞിട്ടുള്ളതുപോലെ ദാവീദുവഴി വീണ്ടും പറയുന്നു: ഇന്നെങ്കിലും നിങ്ങള്‍ അവന്‍െറ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ എത്രനന്നായിരുന്നു! നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇന്ന്” എന്നൊരു ദിവസം ദൈവം പിന്നെയും നിശ്ചയിച്ചിട്ടുണ്ട് എന്ന് ദീർഘകാലത്തിനുശേഷം ദാവീദിലൂടെ സൂചിപ്പിക്കുന്നു. “ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.”