Hebrews 5:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നുതന്നെയല്ല, താന്‍തന്നെ ബലഹീനന്‍ ആയതുകൊണ്ട് ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി മാത്രമല്ല, സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം യാഗം അര്‍പ്പിക്കേണ്ടതുണ്ട്.
Malayalam (ERV) WBTC Bible
ജനങ്ങളുടെ പാപങ്ങള്‍ക്കു വേണ്ടി മഹാപുരോഹിതന്‍ യാഗങ്ങളര്‍പ്പിക്കുന്നു, എന്നാല്‍ മഹാപുരോഹിതനു സ്വന്തം ബലഹീനതകളുണ്ട്. അതിനാല്‍ അവന്‍റെ തന്നെ പാപത്തിനും അയാള്‍ യാഗം അര്‍പ്പിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു.
Malayalam 1992 MBSI
ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അര്‍പ്പിക്കേണ്ടിയവനും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബലഹീനതനിമിത്തം ജനത്തിന് വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബലഹീനതനിമിത്തം ജനത്തിനുവേണ്ടി എന്നപോലെ തനിക്കുവേണ്ടിയും പാപയാഗം അര്‍പ്പിക്കേണ്ടവന്‍ ആകുന്നു.
Malayalam Bible POC-ML 2013
ഇക്കാരണത്താല്‍, അവന്‍ ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടിയെന്നപോലെ, സ്വന്തംപാപങ്ങള്‍ക്കുവേണ്ടിയും ബലി സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടി യാഗം അർപ്പിക്കുന്നതുപോലെതന്നെ സ്വന്തം പാപങ്ങൾക്കുവേണ്ടിയും അദ്ദേഹം യാഗങ്ങൾ അർപ്പിക്കേണ്ടിയിരിക്കുന്നു.