Hebrews 6:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യര്‍ സാധാരണ ശപഥം ചെയ്യുമ്പോള്‍ തങ്ങളെക്കാള്‍ വലിയവനായ ഒരാളിന്‍റെ നാമത്തിലായിരിക്കുമല്ലോ അപ്രകാരം ചെയ്യുന്നത്. എല്ലാകാര്യങ്ങള്‍ക്കും തന്മൂലം ഉറപ്പുവരുത്തുന്നു.
Malayalam (ERV) WBTC Bible
ജനങ്ങള്‍ തങ്ങളേക്കാള്‍ ഉന്നതനായ മറ്റൊരുവന്‍റെ നാമം ഒരു പ്രതിജ്ഞയെടുക്കുന്പോള്‍ ഉപയോഗിക്കും. അവര്‍ പറയുന്നതു ശരിയാണെന്നു ആ പ്രതിജ്ഞ തെളിയിക്കുന്നു. അവര്‍ പറഞ്ഞതിനെച്ചൊല്ലിയുള്ള എല്ലാ തര്‍ക്കവിതര്‍ക്കങ്ങളും ഇത് അവസാനിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങളെക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നതു; ആണ അവർക്കു ഉറപ്പിന്നായി സകലവാദത്തിന്റെയും തീർച്ചയാകുന്നു.
Malayalam 1992 MBSI
തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടല്ലോ മനുഷ്യര്‍ സത്യം ചെയ്യുന്നതു; ആണ അവര്‍ക്കും ഉറപ്പിന്നായി സകലവാദത്തിന്റെയും തീര്‍ച്ചയാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തങ്ങളേക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നത്; അങ്ങനെ ഇടുന്ന ആണ അവർക്ക് ഉറപ്പും തർക്കമില്ലാത്തതുമാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടല്ലോ മനുഷ്യര്‍ സത്യം ചെയ്യുന്നത്; ആണ അവര്‍ക്ക് ഉറപ്പിനായി സകല വാദത്തിന്‍റെയും തീര്‍ച്ചയാകുന്നു.
Malayalam Bible POC-ML 2013
മനുഷ്യര്‍ തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടാണല്ലോ ശപഥം ചെയ്യുന്നത്. ശപഥ മാണ് അവരുടെ എല്ലാ തര്‍ക്കങ്ങളും തീരുമാനിക്കുന്നതില്‍ അവസാനവാക്ക്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങളെക്കാൾ ഉന്നതരെക്കൊണ്ടാണ് മനുഷ്യർ ശപഥംചെയ്യുന്നത്. അങ്ങനെയുള്ള ശപഥം, വാഗ്ദാനം നിറവേറപ്പെടുമെന്ന് ഉറപ്പ് നൽകുകയും എല്ലാ തർക്കത്തിനും അന്തം വരുത്തുകയുംചെയ്യുന്നു.