Hebrews 6:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ ഉദ്ദേശ്യത്തിന് ഒരിക്കലും മാറ്റമില്ലെന്ന്, വാഗ്ദാനത്തിന്‍റെ അവകാശികള്‍ക്കു സ്പഷ്ടമാക്കിക്കൊടുക്കുവാന്‍ ദൈവം സ്വന്തം ശപഥത്താല്‍ ഉറപ്പു നല്‌കി.
Malayalam (ERV) WBTC Bible
തന്‍റെ വാഗ്ദാനം സത്യമാണെന്നു തെളിയിക്കുവാന്‍ ദൈവം ആഗ്രഹിച്ചു. താന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ലഭിക്കുന്നവരോട് ഇക്കാര്യം തെളിയിക്കാന്‍ അവന്‍ ആഗ്രഹിച്ചു. തന്‍റെ പദ്ധതി ഒരിക്കലും മാറുന്നതല്ലെന്ന് അക്കൂട്ടര്‍ വ്യക്തമായി മനസ്സിലാക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. അതിനാല്‍ ചില കാര്യങ്ങള്‍ സംഭവിക്കുമെന്ന് ദൈവം പറഞ്ഞു, സത്യപ്രതിജ്ഞ ചെയ്യുക വഴി അത് ശരിയാണെന്ന് അവന്‍ തെളിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.
Malayalam 1992 MBSI
അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികള്‍ക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാന്‍ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്ക് തന്റെ ഉദ്ദേശം മാറാത്തത് എന്ന് അധികം സ്പഷ്ടമായി കാണിക്കുവാൻ തീരുമാനിച്ചിട്ട് ഒരു ആണയാലും ഉറപ്പുകൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികള്‍ക്കു തന്റെ ആലോചന മാറാത്തത് എന്ന് അധികം സ്പഷ്ടമായി കാണിപ്പാന്‍ ഇച്ഛിച്ച് ഒരു ആണയാലും ഉറപ്പുകൊടുത്തു.
Malayalam Bible POC-ML 2013
ദൈവം തന്‍െറ തീരുമാനത്തിന്‍െറ അചഞ്ചലത വാഗ്‌ദാനത്തിന്‍െറ അവകാശികള്‍ക്കു കൂടുതല്‍ വ്യക്‌തമാക്കിക്കൊടുക്കാന്‍ നിശ്‌ചയിച്ചപ്പോള്‍ ഒരു ശപഥത്താല്‍ ഈ തീരുമാനം ഉറപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവവും അവിടത്തെ അവകാശികൾക്ക് തന്റെ ഉദ്ദേശ്യങ്ങളുടെ അചഞ്ചലത വ്യക്തമാക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഒരു ശപഥത്തിലൂടെ വാഗ്ദാനങ്ങൾ ഉറപ്പിച്ചുനൽകി.