Hebrews 6:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മാറ്റുവാന്‍ കഴിയാത്ത ഈ രണ്ടു കാര്യങ്ങളിലും ദൈവത്തിന്‍റെ വാക്ക് വ്യാജമാണെന്നു തെളിയിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ട് ദൈവത്തില്‍ ശരണം കണ്ടെത്തിയ നമ്മുടെ മുമ്പില്‍ വയ്‍ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുവാന്‍ ശക്തമായ പ്രോത്സാഹനം നമുക്കു ലഭിക്കുന്നു. നമ്മുടെ ജീവിതത്തിന് ഒരു നങ്കൂരമാണ് ഈ പ്രത്യാശ.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ വാഗ്ദാനവും പ്രതിജ്ഞയും പിന്‍വലിക്കാനോ റദ്ദു ചെയ്യാനോ പറ്റാത്തതുമാണ്. വാഗ്ദാനം ചെയ്യുന്പോഴും ഉടന്പടി ചെയ്യുന്പോഴും നുണ പറയാന്‍ ദൈവത്തിനു സാദ്ധ്യമല്ല. അതിനാല്‍ ദൈവത്തിന്‍റെ പക്കലേക്ക് സുരക്ഷിതത്വത്തിനായി ചെന്ന ഞങ്ങള്‍ക്ക് ഇത് വലിയ പ്രോത്സാഹനം ഏകുന്നു. ദൈവം നല്‍കിയ ആ പ്രതീക്ഷയില്‍ തുടരുവാന്‍ ആ രണ്ടു കാര്യങ്ങളും ഞങ്ങള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.
Malayalam 1992 MBSI
അങ്ങനെ നമ്മുടെ മുമ്പില്‍ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊള്‍വാന്‍ ശരണത്തിന്നായി ഔടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷകുപറവാന്‍ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാല്‍ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാന്‍ ഇടവരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം ഉറപ്പുകൊടുത്ത രണ്ടു കാര്യങ്ങളായ “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്ന വാഗ്ദത്തത്തിൽ ഉറച്ചുനിൽക്കുകയും ദൈവത്തിൽ ശരണത്തിനായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്റെ വാക്ക് വ്യാജമല്ല എന്ന് തെളിയിക്കപ്പെട്ടതും ശക്തിയുള്ളതുമായ ഈ പ്രബോധനം പ്രാപിക്കുവാൻ ഇടവരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ നമ്മുടെ മുമ്പില്‍ വച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊള്‍ വാന്‍ ശരണത്തിനായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിനു ഭോഷ്കു പറവാന്‍ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാല്‍ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാന്‍ ഇടവരുന്നു.
Malayalam Bible POC-ML 2013
മാറ്റമില്ലാത്തതും ദൈവത്തെ സംബന്‌ധിച്ചു വ്യാജമാകാത്തതുമായ ഈ രണ്ടു കാര്യങ്ങളിലൂടെ നമ്മുടെ മുന്‍പില്‍ വയ്‌ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുന്നതിനുയത്‌നിക്കുന്ന നമുക്കു വലിയ പ്രാത്‌സാഹനം ലഭിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിന് വ്യാജം പറയുക അസാധ്യമാണ്. അതിനാൽ ഈ രണ്ട് കാര്യങ്ങൾക്ക്, ദൈവം ചെയ്ത വാഗ്ദാനത്തിനും ശപഥത്തിനും മാറ്റം വരിക അസാധ്യം. നമ്മുടെമുമ്പിൽ വെച്ചിരിക്കുന്ന പ്രത്യാശ ലക്ഷ്യംവെച്ചോടുന്ന നമുക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് ഇവയിലൂടെയാണ്.