Hebrews 6:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിലുള്ള വിശ്വാസം, സ്നാപനത്തെക്കുറിച്ചുള്ള ഉപദേശം, കൈവയ്പ്, മരിച്ചവരുടെ പുനരുത്ഥാനം, അനന്തമായ ശിക്ഷാവിധി എന്നീ പ്രാഥമികപാഠങ്ങളുടെ അടിസ്ഥാനം നാം വീണ്ടും ഇടേണ്ടതില്ല.
Malayalam (ERV) WBTC Bible
അക്കാലത്ത് സ്നാനങ്ങളെക്കുറിച്ചും കൈവെപ്പു ശുശ്രൂഷയെക്കുറിച്ചുമാണ് നമ്മെ പഠിപ്പിച്ചിരുന്നത്. മരണത്തില്‍നിന്നുള്ള ജനങ്ങളുടെ ഉത്ഥാനത്തെക്കുറിച്ചും എല്ലാക്കാലത്തേക്കും തുടരുന്ന വിധിയെയും അതിന്‍റെ ഫലത്തെയും കുറിച്ചുമാണ് ഞങ്ങളെ പഠിപ്പിച്ചത്. എന്നാലിപ്പോള്‍ കൂടുതല്‍ ഗഹനമായ പാഠങ്ങളിലേക്കു നമുക്കു മുന്നേറേണ്ടിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക.
Malayalam 1992 MBSI
നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂര്‍ത്തി പ്രാപിപ്പാന്‍ ശ്രമിക്കുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്നാനങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ഉപദേശം, കൈവെപ്പ്, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം നാം പിന്നെയും ഇടേണ്ടതില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂര്‍ത്തി പ്രാപിപ്പാന്‍ ശ്രമിക്കുക.
Malayalam Bible POC-ML 2013
ജ്‌ഞാനസ്‌നാനത്തെ സംബന്‌ധിക്കുന്ന പ്രബോധനം, കൈവയ്‌പ്, മരിച്ചവരുടെ ഉയിര്‍പ്പ്, നിത്യവിധി ഇവയ്‌ക്കു വീണ്ടും ഒരടിസ്‌ഥാനം ഇടേണ്ടതില്ല.