Hebrews 7:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവ്യപൗരോഹിത്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇസ്രായേല്‍ജനത്തിനു നിയമസംഹിത നല്‌കപ്പെട്ടത്. ലേവ്യപൗരോഹിത്യത്തിലൂടെ സമ്പൂര്‍ണത ആര്‍ജിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ അഹരോന്‍റെ പൗരോഹിത്യക്രമത്തില്‍നിന്നു വിഭിന്നമായി മെല്‌ക്കിസെദേക്കിനെപ്പോലെ ഒരു പുരോഹിതന്‍ വരേണ്ട ആവശ്യമെന്ത്?
Malayalam (ERV) WBTC Bible
ലേവ്യഗോത്രത്തില്‍പ്പെട്ട പുരോഹിത ക്രമത്തിനു വിധേയമായാണല്ലോ ജനങ്ങള്‍ക്ക് ന്യായപ്രമാണം നല്‍കപ്പെട്ടത്. എന്നാല്‍ ആ പുരോഹിത ക്രമത്തിന് ജനങ്ങളെ പൂര്‍ണ്ണരാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മറ്റൊരു പുരോഹിതന്‍ വരേണ്ടത് ആവശ്യമായിരുന്നു. മല്‍ക്കീസേദേക്കിനെപ്പോലെയും എന്നാല്‍ അഹരോനെപ്പോലെയുമല്ലാത്ത ഒരു പുരോഹിതന്‍ എന്നാണു ഞാനര്‍ത്ഥമാക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവ്യപൗരോഹിത്യത്താൽ സമ്പൂർണ്ണത വന്നെങ്കിൽ — അതിൻ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം?
Malayalam 1992 MBSI
ലേവ്യപൌരോഹിത്യത്താല്‍ സമ്പൂര്‍ണ്ണത വന്നെങ്കില്‍ — അതിന്‍ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ വരുവാന്‍ എന്തൊരാവശ്യം?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവി പൗരോഹിത്യത്താൽ ജനത്തിന് ന്യായപ്രമാണം ലഭിച്ച് സമ്പൂർണ്ണത വന്നെങ്കിൽ, അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാനുള്ള ആവശ്യം എന്തായിരുന്നു?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവ്യപൗരോഹിത്യത്താല്‍ സമ്പൂര്‍ണത വന്നെങ്കില്‍ -അതിന്‍കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചത്-അഹരോന്‍റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ വരുവാന്‍ എന്തൊരാവശ്യം?
Malayalam Bible POC-ML 2013
ലേവ്യപൗരോഹിത്യം വഴിയാണല്ലോ ജനങ്ങള്‍ക്കു നിയമം നല്‍കപ്പെട്ടത്. ആ പൗരോഹിത്യംവഴി പൂര്‍ണത പ്രാപിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, അഹറോന്‍െറ ക്രമത്തില്‍നിന്നു വ്യത്യസ്‌തമായി മെല്‍ക്കിസെദേക്കിന്‍െറ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ ഉണ്ടാവുക ആവശ്യമായിരുന്നോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽജനത്തിന് ദൈവം നൽകിയ ന്യായപ്രമാണത്തെ അടിസ്ഥാനമാക്കിയുള്ള ലേവ്യാപൗരോഹിത്യത്താൽ ഉദ്ദേശിച്ച സമ്പൂർണത കൈവരുമായിരുന്നെങ്കിൽ, ലേവിയുടെയും അഹരോന്റെയും പൗരോഹിത്യക്രമത്തിനു പുറമേനിന്ന് മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു പൗരോഹിത്യം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നോ?