Hebrews 7:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവിടെ ആരെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നുവോ, അദ്ദേഹം മറ്റൊരു ഗോത്രത്തില്‍പ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്‍റെ ഗോത്രത്തില്‍പ്പെട്ടവര്‍ ആരുംതന്നെ പുരോഹിത ശുശ്രൂഷ ചെയ്തിട്ടുമില്ല.
Malayalam (ERV) WBTC Bible
ഈ കാര്യങ്ങളിലെല്ലാം ഞങ്ങള്‍ പറയുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്. ഒരു വ്യത്യസ്ത ഗോത്രത്തില്‍ നിന്നുള്ളവനാണ് അവന്‍. ആ ഗോത്രത്തില്‍പ്പെട്ട ഒരുവനും യാഗപീഠത്തില്‍ പുരോഹിത ശുശ്രൂഷ ചെയ്തിട്ടില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല.
Malayalam 1992 MBSI
എന്നാല്‍ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവന്‍ വേറൊരു ഗോത്രത്തിലുള്ളവന്‍; ആ ഗോത്രത്തില്‍ ആരും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്തിട്ടില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഇതു ആരെക്കുറിച്ച് പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ പുരോഹിത ശുശ്രൂഷ ചെയ്തിട്ടില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ഇത് ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവന്‍ വേറൊരു ഗോത്രത്തില്‍ ഉള്ളവന്‍; ആ ഗോത്രത്തില്‍ ആരും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്തിട്ടില്ല.
Malayalam Bible POC-ML 2013
ഇവയൊക്കെ ആരെക്കുറിച്ചു പറയപ്പെട്ടിരിക്കുന്നുവോ അവന്‍ വേറൊരു വംശത്തില്‍പ്പെട്ടവനാണ്. ആ വംശത്തില്‍ നിന്നാകട്ടെ ആരും ബലിപീഠത്തിങ്കല്‍ ശുശ്രൂഷചെയ്‌തിട്ടുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ പ്രതിപാദ്യവിഷയമായവൻ വേറൊരു ഗോത്രത്തിൽപ്പെട്ടയാളാണ്; ആ ഗോത്രത്തിൽനിന്ന് ആരും യാഗപീഠത്തിൽ പൗരോഹിത്യശുശ്രൂഷ ചെയ്തിട്ടില്ല.