Hebrews 7:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെപ്പറ്റി വേദഗ്രന്ഥം ഇങ്ങനെ സാക്ഷ്യം വഹിക്കുന്നു: “മെല്‌ക്കിസെദേക്കിനെപ്പോലെ നീ എന്നേക്കും പുരോഹിതനായിരിക്കും.”
Malayalam (ERV) WBTC Bible
തിരുവെഴുത്തുകളില്‍ അവനെക്കുറിച്ച് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു, “മല്‍ക്കീസേദേക്കിന്‍റെ പുരോഹിത ക്രമത്തില്‍ നീ ഒരു നിത്യപുരോഹിതനാണ്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു.
Malayalam 1992 MBSI
നീ മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതന്‍ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തിരുവചനം അവനെപ്പറ്റി സാക്ഷ്യം പറയുന്നത്: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ” എന്നാണല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതന്‍ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നത്.
Malayalam Bible POC-ML 2013
എന്തെന്നാല്‍, നീ മെല്‍ക്കിസെദേക്കിന്‍െറ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നു എന്ന്‌ അവനെക്കുറിച്ചു സാക്‌ഷ്യമുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ,” എന്നു സാക്ഷീകരിച്ചിട്ടുണ്ട്.