Hebrews 7:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ ശപഥം കൂടാതെയാണല്ലോ മറ്റുള്ളവര്‍ പുരോഹിതന്മാരായിത്തീര്‍ന്നത്.
Malayalam (ERV) WBTC Bible
ക്രിസ്തുവിനെ മഹാപുരോഹിതനാക്കിയപ്പോള്‍ ദൈവം ഒരു പ്രതിജ്ഞ ചെയ്തു എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഇതരര്‍ പുരോഹിതരായപ്പോള്‍ യാതൊരു വാഗ്ദാനവുമില്ലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു.
Malayalam 1992 MBSI
അവര്‍ ആണ കൂടാതെ പുരോഹിതന്മാരായിത്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ നല്ല പ്രത്യാശ ആണയോടുകൂടെ അത്രേ സംഭവിച്ചത്, എന്നാൽ മറ്റുള്ളവരോ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ആണ കൂടാതെ പുരോഹിതന്മാരായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
അതും ശപഥത്തോടുകൂടെയാണ്‌. മുന്‍പു പുരോഹിതരായവര്‍ ശപഥംകൂടാതെയാണ്‌ തങ്ങളുടെ സ്‌ഥാനം ഏറ്റത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റുള്ളവർ ശപഥംകൂടാതെ പുരോഹിതന്മാരായിത്തീർന്നു. എന്നാൽ ഈ പൗരോഹിത്യം ഉറപ്പിക്കപ്പെട്ടത് ശപഥംകൂടാതെയല്ല!