Hebrews 7:21 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ യേശു പുരോഹിതനായപ്പോള്‍ ദൈവം അവിടുത്തോട് ഇപ്രകാരം പറഞ്ഞു: സര്‍വേശ്വരന്‍ ശപഥം ചെയ്തിട്ടുണ്ട്; അതില്‍നിന്ന് അവിടുന്നു മാറുകയില്ല; ‘നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും.’
Malayalam (ERV) WBTC Bible
പക്ഷേ ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം ക്രിസ്തു ഒരു പുരോഹിതനായി. ദൈവം പറഞ്ഞു, “അചഞ്ചലമാംവിധം കര്‍ത്താവൊരു പ്രതിജ്ഞ ചെയ്തു, ‘നീ ഒരു നിത്യപുരോഹിതനാണ്.’” സങ്കീര്‍ത്തനങ്ങള്‍ 110:4
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു കർത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെ തന്നെ.
Malayalam 1992 MBSI
ഇവനോ “നീ എന്നേക്കും പുരോഹിതന്‍ എന്നു കര്‍ത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവന്‍ ഇട്ട ആണയോടുകൂടെ തന്നെ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദൈവം: ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു സത്യം ചെയ്തു, അനുതപിക്കുകയുമില്ല” എന്ന് ആണയോടുകൂടെ തന്നെ യേശുവിനെക്കുറിച്ച് പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവനോ “നീ എന്നേക്കും പുരോഹിതന്‍ എന്ന് കര്‍ത്താവ് സത്യംചെയ്തു, അനുതപിക്കയുമില്ല” എന്ന് തന്നോട് അരുളിച്ചെയ്തവന്‍ ഇട്ട ആണയോടുകൂടെതന്നെ.
Malayalam Bible POC-ML 2013
ഇവനാകട്ടെ, കര്‍ത്താവു ശപഥംചെയ്‌തിട്ടുണ്ട്, അവന്‍ മനസ്‌സു മാറ്റുകയില്ല, നീ എന്നേക്കും പുരോഹിതനാണ് എന്നു തന്നോടു പറഞ്ഞവന്‍െറ ശപഥത്തോടുകൂടെയാണ് പുരോഹിതനായത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ’ എന്നു കർത്താവ് സത്യം ചെയ്തിരിക്കുന്നു; അതിനു മാറ്റമില്ല,” എന്നു ദൈവം നൽകിയ ശപഥത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതൻ ആയിരിക്കുന്നത്.