Hebrews 7:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് തന്നില്‍കൂടി ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവരെ എപ്പോഴും രക്ഷിക്കുവാന്‍ യേശുവിനു കഴിയും. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കുവേണ്ടി ദൈവത്തിന്‍റെ അടുക്കല്‍ മധ്യസ്ഥത വഹിക്കുവാന്‍ അവിടുന്ന് എന്നേക്കും ജിവിക്കുന്നു.
Malayalam (ERV) WBTC Bible
അതിനാല്‍ ക്രിസ്തുവിന് അവനിലൂടെ ദൈവത്തിങ്കലേക്ക് വരുന്നവരെ രക്ഷിക്കുവാന്‍ സാധിക്കും. ക്രിസ്തുവിന്, എന്നെന്നേക്കും ഇങ്ങനെ ചെയ്യാന്‍ സാധിക്കും. കാരണം അവന്‍ എന്നും എന്നേക്കും ജീവിയ്ക്കുകയും ജനങ്ങള്‍ ദൈവമുന്പാകെ വരുന്പോള്‍ അവരെ എപ്പോഴും സഹായിക്കാന്‍ തയ്യാറുമാണ് എന്നതു തന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
Malayalam 1992 MBSI
അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം ചെയ്‍വാന്‍ സാദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പരിപൂർണ്ണമായി രക്ഷിക്കാൻ അവൻ പ്രാപ്തനാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവര്‍ക്കുവേണ്ടി പക്ഷവാദം ചെയ്‍വാന്‍ സദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാ കുന്നു.
Malayalam Bible POC-ML 2013
തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്മൂലം, യേശു മുഖാന്തരം ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം ചെയ്യാൻ, അവിടന്ന് സദാ ജീവിക്കുന്നു. അതിനാൽ അവരെ സമ്പൂർണമായി രക്ഷിക്കാൻ അവിടന്ന് പ്രാപ്തനാകുന്നു.