Hebrews 7:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇങ്ങനെയുള്ള ഒരു മഹാപുരോഹിതന്‍ നമുക്ക് ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. അവിടുന്നു നിര്‍മ്മലനും നിര്‍ദോഷനും നിഷ്കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെവനുമാണ്. അവിടുന്ന് സ്വര്‍ഗങ്ങള്‍ക്കുമീതെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
Malayalam (ERV) WBTC Bible
അതിനാല്‍ നമുക്കാവശ്യമായ തരത്തിലുള്ള മഹാപുരോഹിതനാണ് ക്രിസ്തു. അവന്‍ വിശുദ്ധനാണ്. അവനില്‍ യാതൊരു പാപവും ഇല്ല, അവന്‍ നിര്‍മ്മലനും പാപികളാല്‍ സ്വാധീനിക്കപ്പെടാത്തവനുമാണ്. അവന്‍ സ്വര്‍ഗ്ഗങ്ങള്‍ക്കുപരിയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
Malayalam 1992 MBSI
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതുപവിത്രന്‍, നിര്‍ദ്ദോഷന്‍, നിര്‍മ്മലന്‍, പാപികളോടു വേറുവിട്ടവന്‍, സ്വര്‍ഗ്ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വാസ്തവമായും വേണ്ടിയിരുന്നത്: പാപമില്ലാത്തവൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രന്‍, നിര്‍ദോഷന്‍, നിര്‍മ്മലന്‍, പാപികളോടു വേര്‍വിട്ടവന്‍, സ്വര്‍ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍;
Malayalam Bible POC-ML 2013
പരിശുദ്‌ധനും ദോഷരഹിതനും നിഷ്‌ കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പവിത്രൻ, നിഷ്കളങ്കൻ, നിർമലൻ, പാപികളിൽനിന്നു വേർപെട്ടവൻ, സ്വർഗത്തെക്കാളും ഔന്നത്യമാർജിച്ചവൻ—ഇങ്ങനെയുള്ള മഹാപുരോഹിതനെയാണ് നമുക്കാവശ്യം.