Hebrews 7:27 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മറ്റുള്ള മഹാപുരോഹിതന്മാരെപ്പോലെ, ആദ്യം സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും പിന്നീടു മറ്റുള്ളവരുടെ പാപങ്ങള്‍ക്കുവേണ്ടിയും എന്നും ബലിയര്‍പ്പിക്കേണ്ട ആവശ്യം യേശുവിനില്ലായിരുന്നു. ഒരിക്കല്‍ മാത്രമേ അവിടുന്നു ബലി അര്‍പ്പിച്ചിട്ടുള്ളൂ; അത് തന്‍റെ ജീവന്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബലിയായിരുന്നു.
Malayalam (ERV) WBTC Bible
അവന്‍ ഇതര പുരോഹിതരെപ്പോലെയല്ല. ആ ഇതര പുരോഹിതര്‍ ദൈനംദിന യാഗമര്‍പ്പിക്കേണ്ടിയിരിക്കുന്നു. അവര്‍ ആദ്യമേ സ്വപാപത്തിനുവേണ്ടിയും പിന്നീട് ജനങ്ങളുടെ പാപത്തിനു വേണ്ടിയും യാഗമര്‍പ്പിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ക്രിസ്തു അതു ചെയ്യേണ്ടതില്ല. ക്രിസ്തു എക്കാലത്തേക്കുമായി ഒരു യാഗം അര്‍പ്പിച്ചു. ക്രിസ്തു സ്വയം അര്‍പ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
Malayalam 1992 MBSI
ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നേ. അതു അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുൻപുള്ള മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം അർപ്പിക്കുവാൻ ആവശ്യമില്ലാത്തവൻതന്നെ. അത് അവൻ ഒരിക്കൽ എല്ലാവർക്കുമായി തന്നെത്താൻ യാഗം അർപ്പിച്ചുകൊണ്ട് ചെയ്തുതീർത്തുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നെ. അത് അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ട് ഒരിക്കലായിട്ടു ചെയ്തുവല്ലോ.
Malayalam Bible POC-ML 2013
അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്‍െറ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്‌തവത്തില്‍, നിയമം ബലഹീനരായ
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്നു മറ്റു മഹാപുരോഹിതന്മാരിൽനിന്ന് വ്യത്യസ്തനാണ്. ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും ദിവസംതോറും യാഗം കഴിക്കേണ്ട ആവശ്യം അവിടത്തേക്കില്ല. സ്വയം യാഗമായിത്തീർന്നുകൊണ്ട്, അവിടന്ന് ജനങ്ങളുടെ പാപപരിഹാരം എന്നേക്കുമായി നിർവഹിച്ചല്ലോ.