Hebrews 7:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവിടെ കേവലം മര്‍ത്യരായ പുരോഹിതന്മാര്‍ ദശാംശം വാങ്ങുന്നു. മെല്‌കിസെദേക്കിന്‍റെ കാര്യത്തിലാകട്ടെ, ദശാംശം വാങ്ങുന്നവന്‍ ജീവിച്ചിരിക്കുന്നവനാണെന്നു വേദഗ്രന്ഥം സാക്ഷ്യം വഹിക്കുന്നു.
Malayalam (ERV) WBTC Bible
എന്നാല്‍ ദശാംശങ്ങള്‍ ലഭിക്കുന്ന ആ പുരോഹിതര്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരാണ്. എന്നാല്‍ അബ്രാഹാമില്‍ നിന്ന് ദശാംശം കിട്ടിയ മല്‍ക്കീസേദേക്ക് തിരുവെഴുത്തുകള്‍ പറയുംപോലെ തുടര്‍ന്നും ജീവിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവിടെ മരിക്കുന്ന മനുഷ്യർ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻ തന്നേ.
Malayalam 1992 MBSI
ഇവിടെ മരിക്കുന്ന മനുഷ്യര്‍ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവിടെ മരിക്കുന്ന പുരോഹിതർ ദശാംശം വാങ്ങുന്നു; എന്നാൽ അവിടെയോ അങ്ങനെയല്ല എന്നേക്കും ജീവിച്ചിരിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻ തന്നേ ദശാംശം വാങ്ങുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവിടെ മരിക്കുന്ന മനുഷ്യര്‍ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവന്‍തന്നെ.
Malayalam Bible POC-ML 2013
ലേവ്യപുരോഹിതന്‍മാരുടെ കാര്യത്തില്‍ മരണമുള്ള മനുഷ്യരാണ്‌ ദശാംശം വാങ്ങുന്നത്‌. മെല്‍ക്കിസെദേക്കിന്‍െറ കാര്യത്തിലാകട്ടെ, ജീവിച്ചിരിക്കുന്നുവെന്നു സാക്‌ഷ്യമുള്ളവന്‍ വാങ്ങുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾ ലേവ്യാപുരോഹിതർ ദശാംശം വാങ്ങുന്നു, അവർ മരണവിധേയരായ മനുഷ്യർ; അവിടെയോ സദാ ജീവിക്കുന്നെന്ന് സാക്ഷ്യംപ്രാപിച്ചയാൾതന്നെ ദശാംശം വാങ്ങി.