Hebrews 8:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ ഇങ്ങനെ അരുള്‍ചെയ്യുന്നു: “വരുംകാലത്ത് ഇസ്രായേല്‍ജനത്തോടു ഞാന്‍ ചെയ്യുവാനിരിക്കുന്ന ഉടമ്പടി ഇതാകുന്നു: എന്‍റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ നല്‌കും; അവരുടെ ഹൃദയങ്ങളില്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്‍റെ ജനവുമായിരിക്കും.
Malayalam (ERV) WBTC Bible
ഇതാണ് ഞാന്‍ യിസ്രായേല്‍ ജനതയ്ക്കു നല്‍കുന്ന പുതിയനിയമം. ഞാന്‍ ഈ നിയമം ഭാവിയില്‍ നല്‍കും. കര്‍ത്താവ് പറയുന്നു, “എന്‍റെ ന്യായപ്രമാണം ഞാനവരുടെ മനസ്സില്‍ സ്ഥാപിക്കുകയും അവരുടെ ഹൃദയത്തില്‍ എഴുതുകയും ചെയ്യും. ഞാനവരുടെ ദൈവവും അവരെന്‍റെ ജനവുമായിരിക്കുകയും ചെയ്യും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
Malayalam 1992 MBSI
ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നുഞാന്‍ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽ ഗൃഹത്തോട് ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.
Malayalam Bible POC-ML 2013
കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ എന്‍െറ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനും അവരെ ശ്രദ്‌ധിച്ചില്ല. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ ഭവനവുമായി ഞാന്‍ ചെയ്യുന്ന ഉടമ്പടി ഇതാണ്: എന്‍െറ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ സ്‌ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കും, അവര്‍ എനിക്കു ജനവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാകുന്നു ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന ഉടമ്പടി ഇപ്രകാരമായിരിക്കും: ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ സ്ഥാപിക്കും അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും.