Hebrews 8:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യനിര്‍മിതമല്ലാത്തതും, സര്‍വേശ്വരന്‍ സ്ഥാപിച്ചതുമായ സത്യകൂടാരമാകുന്ന അതിവിശുദ്ധസ്ഥലത്ത് അവിടുന്നു ശുശ്രൂഷ ചെയ്യുന്നു.
Malayalam (ERV) WBTC Bible
നമ്മുടെ മഹാപുരോഹിതന്‍ അതിവിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു.
Malayalam 1992 MBSI
വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കര്‍ത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതന്‍ നമുക്കുണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശുദ്ധസ്ഥലത്തിന്റെയും ദൈവം സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്. താൻ കേവലം നശ്വരനായ മനുഷ്യനല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശുദ്ധസ്ഥലത്തിന്‍റെയും മനുഷ്യനല്ല കര്‍ത്താവ് സ്ഥാപിച്ച സത്യകൂടാരത്തിന്‍റെയും ശുശ്രൂഷകനായ മഹാപുരോഹിതന്‍ നമുക്കുണ്ട്.
Malayalam Bible POC-ML 2013
അവന്‍ വിശുദ്‌ധവസ്‌തുക്കളുടെയും മനുഷ്യനിര്‍മിതമല്ലാത്തതും കര്‍ത്താവിനാല്‍ സ്‌ഥാപിത വുമായ സത്യകൂടാരത്തിന്‍െറയും ശുശ്രൂഷ കനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ മഹാപുരോഹിതൻ വിശുദ്ധസ്ഥലത്ത്—മനുഷ്യനല്ല, കർത്താവുതന്നെ സ്ഥാപിച്ച യഥാർഥമായ കൂടാരത്തിൽ—ശുശ്രൂഷചെയ്യുന്ന ആളാണ്.