Hebrews 8:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു ഭൂമിയിലായിരുന്നെങ്കില്‍ ഒരിക്കലും ഒരു പുരോഹിതന്‍ ആകുമായിരുന്നില്ല. യെഹൂദനിയമപ്രകാരം വഴിപാടുകള്‍ അര്‍പ്പിക്കുന്ന പുരോഹിതന്മാര്‍ ഇവിടെയുണ്ടല്ലോ.
Malayalam (ERV) WBTC Bible
നമ്മുടെ മഹാപുരോഹിതന്‍ ഭൂമിയിലാണ് ജീവിച്ചിരുന്നതെങ്കില്‍ അവനൊരു പുരോഹിതനാകാന്‍ കഴിയുമായിരുന്നില്ല. ന്യായപ്രമാണം അനുശാസിക്കുന്ന വിധത്തില്‍ കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതര്‍ ഇവിടുള്ളതിനാലാണു ഞാനിതു പറയുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ പുരോഹിതൻ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അർപ്പിക്കുന്നവർ ഉണ്ടല്ലോ.
Malayalam 1992 MBSI
അവന്‍ ഭൂമിയില്‍ ആയിരുന്നെങ്കില്‍ പുരോഹിതന്‍ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അര്‍പ്പിക്കുന്നവര്‍ ഉണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ക്രിസ്തു ഭൂമിയിൽ ആയിരുന്നെങ്കിൽ ഒരിക്കലും പുരോഹിതൻ ആകയില്ലായിരുന്നു; കാരണം ന്യായപ്രമാണപ്രകാരം വഴിപാട് അർപ്പിക്കുന്ന പുരോഹിതർ ഭൂമിയിൽ ഉണ്ടല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഭൂമിയില്‍ ആയിരുന്നെങ്കില്‍ പുരോഹിതന്‍ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാട് അര്‍പ്പിക്കുന്നവര്‍ ഉണ്ടല്ലോ.
Malayalam Bible POC-ML 2013
അവന്‍ ഭൂമിയില്‍ ആയിരുന്നെങ്കില്‍, നിയമപ്രകാരം കാഴ്‌ചകളര്‍പ്പിക്കുന്ന പുരോഹിതന്‍മാര്‍ അവിടെ ഉള്ളതുകൊണ്ടു പുരോഹിതനേ ആകുമായിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭൂമിയിലായിരുന്നെങ്കിൽ അദ്ദേഹം പുരോഹിതനാകുമായിരുന്നില്ല, കാരണം, ന്യായപ്രമാണപ്രകാരമുള്ള വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ അവിടെ ഉണ്ടല്ലോ.