Hebrews 8:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശ്രേഷ്ഠമായ വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ മികച്ച ഉടമ്പടിയുടെ മധ്യസ്ഥനാണ് യേശു. അതിനാല്‍ അതിന്‍റെ വൈശിഷ്ട്യത്തിനൊത്തവണ്ണം അതിവിശിഷ്ടമായ ശുശ്രൂഷയത്രേ യേശുവിനു ലഭിച്ചിരിക്കുന്നത്.
Malayalam (ERV) WBTC Bible
എന്നാല്‍ ക്രിസ്തുവിനു നല്‍കിയ പ്രവൃത്തി മറ്റു പുരോഹിതര്‍ക്കു നല്‍കിയതിനെക്കാള്‍ ഏറെ വലുതായിരിക്കുന്നു. അതേപോലെ ദൈവത്തില്‍ നിന്ന് ജനങ്ങള്‍ക്കായി ക്രിസ്തു എത്തിച്ച പുതിയ നിയമം പഴയതിനെക്കാള്‍ ഏറെ ഉന്നതമായിരുന്നു. പുതിയനിയമമാകട്ടെ മെച്ചപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
Malayalam 1992 MBSI
അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേല്‍ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാല്‍ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ക്രിസ്തുവോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട മികച്ച ഉടമ്പടിയുടെ മദ്ധ്യസ്ഥനാകയാൽ, അതിന്റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേല്‍ സ്ഥാപിക്കപ്പെട്ട നിയമത്തിന്‍റെ മധ്യസ്ഥനാകയാല്‍ അതിന്‍റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ഇപ്പോഴാകട്ടെ, ക്രിസ്‌തു കൂടുതല്‍ ശ്രഷ്‌ഠമായ വാഗ്‌ദാനങ്ങളില്‍ അധിഷ്‌ഠിതമായ ഒരു ഉടമ്പടിയുടെ മധ്യസ്‌ഥനായിരിക്കുന്നതുപോലെ പഴയതിനെക്കാള്‍ കൂടുതല്‍ ശ്രഷ്‌ഠമായ ഒരു ശുശ്രൂഷകസ്‌ഥാനവും അവനു ലഭിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പഴയതിലും മാഹാത്മ്യമേറിയതാണ് യേശുവിന് ഇപ്പോൾ ലഭിച്ച ശുശ്രൂഷ. പുതിയ ഉടമ്പടി അധിഷ്ഠിതമായിരിക്കുന്നത് ശ്രേഷ്ഠതരങ്ങളായ വാഗ്ദാനങ്ങളിന്മേൽ ആകയാൽ പഴയതിലും മാഹാത്മ്യമേറിയ ഒരു ഉടമ്പടിയുടെ മധ്യസ്ഥനാണ് അദ്ദേഹം.