Hebrews 9:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇത് ശരിയാണെങ്കില്‍, ക്രിസ്തുവിന്‍റെ രക്തം എത്രയധികമായി നമ്മെ ശുദ്ധീകരിക്കും! നിത്യാത്മാവില്‍കൂടി ദൈവത്തിനര്‍പ്പിക്കുന്ന അന്യൂനയാഗമായി തന്നെത്തന്നെ അവിടുന്നു സമര്‍പ്പിച്ചു. ജീവിക്കുന്ന ദൈവത്തെ സേവിക്കേണ്ടതിനു പ്രയോജനശൂന്യമായ അനുഷ്ഠാനമുറകളില്‍നിന്നു നമ്മുടെ മനസ്സാക്ഷിയെ ക്രിസ്തുവിന്‍റെ രക്തം ശുദ്ധീകരിക്കും.
Malayalam (ERV) WBTC Bible
അതിനാല്‍ തീര്‍ച്ചയായും ക്രിസ്തുവിന്‍റെ രക്തത്തിനു കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ദൈവത്തിന് ഒരു പരിപൂര്‍ണ്ണയാഗമായി, തന്‍റെ ശാശ്വതാത്മാവിലൂടെ ക്രിസ്തു സ്വയം അര്‍പ്പിച്ചു. നാം ചെയ്ത എല്ലാ ദുഷ്കര്‍മ്മങ്ങളില്‍ നിന്നും അവന്‍റെ രക്തം നമ്മെ പൂര്‍ണ്ണമായി ശുദ്ധീകരിക്കും. നമ്മുടെ മനഃസാക്ഷികളെപ്പോലും അവന്‍റെ രക്തം ശുദ്ധമാക്കും. ജീവിക്കുന്ന ദൈവത്തെ സേവിക്കത്തക്കവിധം നാം ശുദ്ധരാക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
Malayalam 1992 MBSI
ജഡികശുദ്ധി വരുത്തുന്നു എങ്കില്‍ നിത്യാത്മാവിനാല്‍ ദൈവത്തിന്നു തന്നെത്താന്‍ നിഷ്കളങ്കനായി അര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാന്‍ നിങ്ങളുടെ മനസ്സാക്ഷിയെ നിര്‍ജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിത്യാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം, നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവ അനുഷ്ഠാനങ്ങളിൽ നിന്നും മോചിപ്പിച്ച്, ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ എത്ര അധികമായി ശുദ്ധീകരിക്കും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിത്യാത്മാവിനാല്‍ ദൈവത്തിനു തന്നെത്താന്‍ നിഷ്കളങ്കനായി അര്‍പ്പിച്ച ക്രിസ്തുവിന്‍റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാന്‍ നിങ്ങളുടെ മനസ്സാക്ഷിയെ നിര്‍ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
Malayalam Bible POC-ML 2013
എങ്കില്‍, നിത്യാത്‌മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പി ച്ചക്രിസ്‌തുവിന്‍െറ രക്‌തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെനിര്‍ജീവ പ്രവൃത്തികളില്‍നിന്ന്‌ എത്രയധികമായി വിശുദ്‌ധീകരിക്കുകയില്ല!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്തന്നെ അർപ്പിച്ച നിഷ്കളങ്കനായ ക്രിസ്തുവിന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കാൻ നമ്മെ യോഗ്യരാക്കേണ്ടതിന്, നമ്മുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും!