Hebrews 9:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മരണപത്രം എഴുതിയ ആള്‍ ജീവിച്ചിരിക്കുമ്പോള്‍ അതിനു സാധുതയൊന്നുമില്ല; അയാളുടെ മരണശേഷം മാത്രമേ അതു പ്രാബല്യത്തില്‍ വരികയുള്ളൂ.
Malayalam (ERV) WBTC Bible
വില്‍പത്രം എഴുതിയ ആള്‍ ജീവിച്ചിരിക്കുന്പോള്‍ അത് പ്രാവര്‍ത്തികമാകയില്ല. വില്‍പത്രം അയാളുടെ മരണശേഷമേ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.
Malayalam 1992 MBSI
മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകര്‍ത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിൽപത്രം തയ്യാറാക്കിയ ആളിന്റെ ജീവകാലത്തോളം അതിന് ഉറപ്പില്ല; മരണശേഷമാണ് അത് പ്രാബല്യത്തിൽ വരുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നത്; നിയമകര്‍ത്താവിന്‍റെ ജീവകാലത്തോളം അതിന് ഉറപ്പില്ല.
Malayalam Bible POC-ML 2013
മരണപത്രം സാധൂകരിക്കപ്പെടുന്നതു മരണശേഷം മാത്രമാണ്‌; അതുണ്ടാക്കിയവന്‍ ജീവിച്ചിരിക്കെ അ തിന്‌ ഒരു സാധുതയുമില്ലല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം, മരണശേഷംമാത്രമേ വിൽപ്പത്രം സാധുവാകുന്നുള്ളൂ; അത് എഴുതിയ ആൾ ജീവിച്ചിരിക്കുന്നതുവരെ അതിന് സാംഗത്യമില്ല.