Hebrews 9:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വര്‍ഗീയമായവയുടെ പ്രതിരൂപങ്ങളെ ഇങ്ങനെ ശുദ്ധീകരിക്കേണ്ടിയിരുന്നു. എന്നാല്‍ സ്വര്‍ഗീയമായവയ്‍ക്ക് ഇതിനെക്കാള്‍ ശ്രേഷ്ഠമായ യാഗങ്ങള്‍ ആവശ്യമാണ്.
Malayalam (ERV) WBTC Bible
സ്വര്‍ഗ്ഗത്തിലുള്ള യഥാര്‍ത്ഥ കാര്യങ്ങളുടെ പകര്‍പ്പാണ് ഇക്കാര്യങ്ങള്‍. ഈ പകര്‍പ്പുകളത്രയും മൃഗയാഗത്താല്‍ ശുദ്ധീകരിക്കപ്പെടണമെന്നായിരുന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തിലുള്ള യഥാര്‍ത്ഥ കാര്യങ്ങള്‍ക്ക് ഇതിലും മെച്ചമായ യാഗം ആവശ്യമുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നതു ആവശ്യം. സ്വർഗ്ഗീയമായവെക്കോ ഇവയെക്കാൾ നല്ല യാഗങ്ങൾ ആവശ്യം.
Malayalam 1992 MBSI
ആകയാല്‍ സ്വര്‍ഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാല്‍ ശുദ്ധമാക്കുന്നതു ആവശ്യം. സ്വര്‍ഗ്ഗീയമായവെക്കോ ഇവയെക്കാള്‍ നല്ല യാഗങ്ങള്‍ ആവശ്യം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നത് ആവശ്യം എങ്കിൽ, സ്വർഗ്ഗീയമായവയ്ക്കോ ഇവയേക്കാൾ നല്ല യാഗങ്ങൾ ആവശ്യം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ സ്വര്‍ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈ വകയാല്‍ ശുദ്ധമാക്കുന്നത് ആവശ്യം. സ്വര്‍ഗീയമായവയ്ക്കോ ഇവയെക്കാള്‍ നല്ല യാഗങ്ങള്‍ ആവശ്യം.
Malayalam Bible POC-ML 2013
സ്വര്‍ഗീയ കാര്യങ്ങളുടെ സാദൃശ്യമായിരിക്കുന്നവ ഇപ്രകാരം ശുദ്‌ധീകരിക്കപ്പെടുക ആവശ്യമായിരുന്നു; സ്വര്‍ഗീയ കാര്യങ്ങളാകട്ടെ കൂടുതല്‍ ശ്രഷ്‌ഠമായ ബലികളാലും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ യാഗങ്ങളാൽ സ്വർഗീയമായവയുടെ പ്രതിരൂപങ്ങൾ ശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. എന്നാൽ, സ്വർഗീയമായവയ്ക്ക് വേണ്ടത് ഇവയെക്കാൾ ശ്രേഷ്ഠതരമായ യാഗങ്ങളാണ്.