Hebrews 9:24 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യഥാര്‍ഥമായതിന്‍റെ പ്രതീകവും മനുഷ്യനിര്‍മിതവുമായ വിശുദ്ധസ്ഥലത്തേക്കല്ല ക്രിസ്തു പ്രവേശിച്ചത്. അവിടുന്നു സ്വര്‍ഗത്തിലേക്കു തന്നെ പ്രവേശിച്ച്, ദൈവസമക്ഷം നമുക്കുവേണ്ടി സന്നിഹിതനായിരിക്കുന്നു.
Malayalam (ERV) WBTC Bible
ക്രിസ്തു അതിവിശുദ്ധസ്ഥലത്തേക്കു പോയി. എന്നാല്‍ മനുഷ്യനിര്‍മ്മിതമായ അതിവിശുദ്ധസ്ഥലത്തേക്ക് ക്രിസ്തു പ്രവേശിച്ചില്ല. ആ അതിവിശുദ്ധസ്ഥലം യഥാര്‍ത്ഥത്തിലുള്ള അതിവിശുദ്ധസ്ഥലത്തിന്‍റെ പകര്‍പ്പുമാത്രമാണ്. ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്കു തന്നെ പോയി. ഇപ്പോള്‍ ക്രിസ്തു നമ്മെ സഹായിക്കാന്‍ അവിടെ ദൈവമുന്പാകെയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
Malayalam 1992 MBSI
ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി മനുഷ്യനിർമ്മിതമായ ഒരു വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാകുവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കുവേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗത്തിലേക്കത്രേ പ്രവേശിച്ചത്.
Malayalam Bible POC-ML 2013
മനുഷ്യനിര്‍മിതവും സാക്‌ഷാല്‍ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്‌ധസ്‌ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കുതന്നെയാണ് യേശു പ്രവേശിച്ചത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനുഷ്യനിർമിതവും യാഥാർഥ്യത്തിന്റെ പ്രതിരൂപവുമായ വിശുദ്ധമന്ദിരത്തിലേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥതചെയ്യാൻ ക്രിസ്തു സ്വർഗത്തിലേക്കുതന്നെയാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്.