Hebrews 9:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദമഹാപുരോഹിതന്‍ തന്‍റേതല്ലാത്ത രക്തവുമായി ആണ്ടിലൊരിക്കല്‍ അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നു. എന്നാല്‍ ക്രിസ്തു വീണ്ടും വീണ്ടും തന്നെത്തന്നെ യാഗമായി അര്‍പ്പിച്ചില്ല.
Malayalam (ERV) WBTC Bible
മഹാപുരോഹിതന്‍ വര്‍ഷത്തിലൊരിക്കല്‍ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കും. അവന്‍ വഴിപാടിനായി കൂടെ രക്തവും എടുക്കും. എന്നാല്‍ ക്രിസ്തു ചെയ്തതുപോലെ അവന്‍ സ്വരക്തം അര്‍പ്പിക്കുന്നില്ല. ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചത് മഹാപുരോഹിതന്‍ രക്തം കൊണ്ട് വീണ്ടും വീണ്ടും ശുദ്ധീകരണം നടത്തിയതുപോലെ പലതവണ സ്വയാര്‍പ്പണം ചെയ്യുവാനല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല.
Malayalam 1992 MBSI
മഹാപുരോഹിതന്‍ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുന്നതുപോലെ അവന്‍ തന്നെത്താന്‍ കൂടെക്കൂടെ അര്‍പ്പിപ്പാന്‍ ആവശ്യമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മഹാപുരോഹിതൻ ആണ്ടുതോറും തന്റേതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ, ക്രിസ്തു തന്നെത്താൻ വീണ്ടും വീണ്ടും അർപ്പിക്കേണ്ടിയ ആവശ്യമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മഹാപുരോഹിതന്‍ ആണ്ടുതോറും അന്യ രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുന്നതുപോലെ അവന്‍ തന്നെത്താന്‍ കൂടെക്കൂടെ അര്‍പ്പിപ്പാന്‍ ആവശ്യമില്ല.
Malayalam Bible POC-ML 2013
അത്, പ്രധാനപുരോഹിതന്‍ തന്‍േറതല്ലാത്ത രക്‌തത്തോടുകൂടെ വിശുദ്‌ധ സ്‌ഥലത്തേക്ക് ആണ്ടുതോ റും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മഹാപുരോഹിതൻ വർഷംതോറും അന്യരക്തവുമായി അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുന്നതുപോലെ, ക്രിസ്തുവിന് കൂടെക്കൂടെ തന്നെത്താൻ യാഗം അർപ്പിക്കേണ്ട ആവശ്യമില്ല.