Hebrews 9:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ചെയ്യേണ്ടിയിരുന്നെങ്കില്‍ പ്രപഞ്ചോല്‍പത്തിമുതല്‍ അനേകം പ്രാവശ്യം അവിടുന്നു കഷ്ടതയനുഭവിക്കേണ്ടിവരുമായിരുന്നു. എന്നാല്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ച് പാപം നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടി ഒരിക്കല്‍മാത്രം, കാലത്തിന്‍റെ സമ്പൂര്‍ണതയില്‍ അവിടുന്നു പ്രത്യക്ഷനായി.
Malayalam (ERV) WBTC Bible
ക്രിസ്തു പലപ്രാവശ്യം സ്വയം അര്‍പ്പിച്ചിരുന്നെങ്കില്‍ ലോകസൃഷ്ടിമുതല്‍ അവന്‍ പലതവണ കഷ്ടം സഹിക്കേണ്ടത് ആവശ്യമായി വരുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രം വരികയും ഒരിക്കല്‍ മാത്രം സ്വയം അര്‍പ്പിക്കുകയും ചെയ്തു. ആ ഒരു പ്രാവശ്യം സകല കാലത്തേക്കും മതിയായതാണ്. ലോകം അതിന്‍റെ അവസാനത്തെ സമീപിച്ചുകൊണ്ടിരുന്നപ്പോഴാണ് ക്രിസ്തു വന്നത്. എല്ലാ പാപത്തെയും ഇല്ലാതാക്കാനായി ഒരുയാഗമായി സ്വയം അര്‍പ്പിക്കാനാണ് ക്രിസ്തു കാലങ്ങളുടെ അന്ത്യഘട്ടത്തില്‍ വന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.
Malayalam 1992 MBSI
അങ്ങനെയായാല്‍ ലോകസ്ഥാപനം മുതലക്കു അവന്‍ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല്‍ അവന്‍ ലോകാവസാനത്തില്‍ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെയായാൽ ലോകസ്ഥാപനം മുതൽ അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ കാലസമ്പൂർണതയിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ മാത്രം പ്രത്യക്ഷനായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെയായാല്‍ ലോകസ്ഥാപനം മുതല്‍ക്ക് അവന്‍ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല്‍ അവന്‍ ലോകാവസാനത്തില്‍ സ്വന്തയാഗംകൊണ്ടു പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി.
Malayalam Bible POC-ML 2013
ആയിരുന്നെങ്കില്‍ ലോകാരംഭംമുതല്‍ പലപ്രാവശ്യം അവന്‍ പീഡ സഹിക്കേണ്ടി വരുമായിരുന്നു. കാലത്തിന്‍െറ പൂര്‍ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട് പാപത്തെനശിപ്പിക്കാന്‍ ഇപ്പോള്‍ ഇതാ, അവന്‍ ഒരിക്കല്‍ മാത്രം പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറിച്ചായിരുന്നെങ്കിൽ, ലോകസ്ഥാപനംമുതൽ ഇതിനകം ക്രിസ്തു പലപ്പോഴും കഷ്ടമനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാൽ അവിടന്ന് യുഗപരിസമാപ്തിയിൽ പാപനിവാരണത്തിന് സ്വയം യാഗമായി അർപ്പിച്ചുകൊണ്ട് ഒരിക്കൽ പ്രത്യക്ഷനായി.