Hebrews 9:28 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ അസംഖ്യം മനുഷ്യരുടെ പാപങ്ങള്‍ നീക്കിക്കളയുന്നതിനു ക്രിസ്തുവും ഒരിക്കല്‍ തന്നെത്തന്നെ യാഗമായി അര്‍പ്പിച്ചു. ഇനി പാപപരിഹാരാര്‍ഥമല്ല, തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു വീണ്ടും പ്രത്യക്ഷനാകുന്നത്.
Malayalam (ERV) WBTC Bible
ഇതുപോലെ തന്നെ അനേകരുടെ പാപങ്ങള്‍ ഇല്ലാതാക്കുവാനായി ക്രിസ്തു ഒരിക്കല്‍ സ്വയം യാഗമര്‍പ്പിച്ചു. ക്രിസ്തു രണ്ടാമതൊരിക്കല്‍ വരും. പക്ഷേ ജനങ്ങളുടെ പാപത്തിനു വേണ്ടിയല്ല. അവനുവേണ്ടി കാത്തിരിക്കുന്ന ജനങ്ങള്‍ക്ക് മോക്ഷം നല്‍കുവാനായിട്ടാണ് ക്രിസ്തു രണ്ടാമതു വരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
Malayalam 1992 MBSI
ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാന്‍ ഒരിക്കല്‍ അര്‍പ്പിക്കപ്പെട്ടു തനിക്കായി കാത്തുനിലക്കുന്നവരുടെ രക്ഷെക്കായി അവന്‍ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തുവും അങ്ങനെതന്നെ അനേകരുടെ പാപങ്ങളെ നീക്കുവാൻ ഒരിക്കൽ യാഗമായി അർപ്പിക്കപ്പെട്ടു. ഇനിയും വരുന്നത് പാപത്തിന് പരിഹാരം വരുത്തുവാനല്ല, പ്രത്യുത തനിക്കായി ക്ഷമയോടെ കാത്തുനില്ക്കുന്നവരുടെ രക്ഷയ്ക്കായി രണ്ടാമത് പ്രത്യക്ഷനാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തുവും അങ്ങനെതന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാന്‍ ഒരിക്കല്‍ അര്‍പ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷയ്ക്കായി അവന്‍ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
Malayalam Bible POC-ML 2013
അ തിനുശേഷം വിധി എന്ന് നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്‌തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുപോലെ ക്രിസ്തുവും ഒരുപ്രാവശ്യം അനേകരുടെ പാപനിവാരണത്തിനായി, യാഗമായി അർപ്പിക്കപ്പെട്ടു; ഇനി രണ്ടാമത് അവിടന്ന് പ്രത്യക്ഷനാകുന്നത് പാപനിവാരണം വരുത്താനല്ല, മറിച്ച്, തനിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ രക്ഷിക്കാനാണ്.